മുംബൈ-ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട നായകനായ സെയ്ഫ് അലിഖാന്‍ ഇപ്പോള്‍ തന്റെ വിജയത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് തന്റെ കരിയറില്‍ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തിയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ എല്ലാ വിജയത്തിന് പിന്നിലും ആദ്യ ഭാര്യ അമൃത സിങ്ങാണെന്ന വെളിപ്പെടുത്തലുമായാണ് താരം രംഗത്ത് വന്നിരിക്കുന്നത്.
20ാം വയസ്സിലാണ് തന്റേയും അമൃതയുടേയും വിവാഹം കഴിഞ്ഞത് അമൃതയാണ് തന്നോട് സിനിമ കുറച്ചു കൂടി സീരിയസ്സായി കാണണമെന്ന് പറയുന്നത്. അതിനാല്‍ തന്നെ എന്റെ വിജയത്തിന്റെ എല്ലാ ക്രെഡിറ്റും അമൃതയ്ക്കാണ് നല്‍കുന്നതെന്ന് സെയ്ഫ് അലിഖാന്‍ പറഞ്ഞു.
സെയ്ഫിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ ഒരു കഥാപാത്രമായിരുന്നു ദില്‍ ചാഹ്‌തേ ഹോ എന്ന ചിത്രം. അതിലെ കഥാപാത്രമായ സമീറിനെ കുറിച്ച് സെയ്ഫിന് ഏറെ ടെന്‍ഷനുണ്ടായിരുന്നെങ്കിലും സമീറിനെ തന്റേതായ രീതിയില്‍ അവതരിപ്പിക്കാനുള്ള ഉപദേശമാണ് അമൃത നല്‍കിയത്. പിന്നീട് ചിത്രം സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായി മാറിയെന്ന് സെയ്ഫ് വ്യക്തമാക്കി.