ജയ്പൂര്‍-പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയുടെ വിനതാ ഏജന്റിന്റെ ഹണിട്രാപ്പില്‍ കുടുങ്ങി നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ രണ്ട് ജവാ•ാര്‍ പിടിയില്‍. മധ്യപ്രദേശ് അസം സ്വദേശികളായ ജവാ•ാരെ ജോലി സ്ഥലത്ത് നിന്ന്‌വീട്ടിലേക്ക് പോകും വഴി ജോധ്പൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍നിന്നാണ് പിടികൂടിയത്. ഇരുവരും പൊഖ്‌റാന്‍ അതിര്‍ത്തി മേഖലയിലാണ് ജോലി ചെയ്യുന്നത്. പാക്ക് വനിതയുടെ ഹണിട്രാപ്പില്‍ കുടുങ്ങിയ ഇരുവരും നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി രാജസ്ഥാന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഉമേഷ് മിശ്ര വ്യക്തമാക്കി. ഇരുവരെയും കൂടുതല്‍ ചോദ്യം ചെയ്യലിനായി ജയ്പൂരിലേക്ക് കൊണ്ടു പോയി.വാട്‌സ് ആപ്, ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് ഇവര്‍ വിവരങ്ങള്‍ ചോര്‍ത്തിയത്. വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ സംവിധാനം ഉപയോഗിച്ച് ഇരുവരുമായി അടുപ്പം സ്ഥാപിച്ച യുവതി രാജസ്ഥാന്‍ അതിര്‍ത്തികളിലെ സൈനിക വിന്യാസം, ആയുധ ശേഖരം തുടങ്ങിയ നിര്‍ണായക വിവരങ്ങളാണ് ചോര്‍ത്തിയത്. പഞ്ചാബി ശൈലിയില്‍ സംസാരിച്ച യുവതി ഇന്ത്യക്കാരിയാണെന്ന് ധരിച്ചാണ് ഇവര്‍ അടുത്തത്.