വാഷിങ്ടണ്‍- കമ്പനിയുടെ നയം ലംഘിച്ച് ജീവനക്കാരിയുമായി വിവാഹേതര ബന്ധമുണ്ടാക്കിയതിന് ഫാസ്റ്റ് ഫൂഡ് ഭീമന്‍ മക്‌ഡൊനള്‍ഡ്‌സ് സിഇഒ സ്റ്റീവ് ഈസ്റ്റര്‍ബ്രൂക്കിനെ കമ്പനി പുറത്താക്കി. 2015 മുതല്‍ കമ്പനിയുടെ തലപ്പത്തുണ്ടായിരുന്ന സ്റ്റീവിനെ പിരിച്ചുവിടുന്നതു സംബന്ധിച്ച് ഞായറാഴ്ചയാണ് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനമെടുത്തത്. സ്റ്റീവിനെതിരായ ആരോപണങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിന്നിട്ടില്ല. സ്റ്റീവ് വിവാഹ മോചിതനാണ്. കമ്പനിയുടെ യുഎസ് മേധാവിയായിരുന്ന ക്രിസ് കെംപ്‌സിന്‍കിയാണ് പുതിയ സിഇഒ. കമ്പനിയുടെ മൂല്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ തനിക്കു സംഭവിച്ചത് പിഴവാണെന്ന് സ്റ്റീവ് സമ്മതിച്ചു. തനിക്കെതിരായ നടപടി അംഗീകരിക്കുന്നുവെന്നും ജീവനക്കാര്‍ക്ക് അയച്ച അവസാന മെയിലില്‍ സ്റ്റീവ് പറഞ്ഞു.