Sorry, you need to enable JavaScript to visit this website.

ഫോണ്‍ വിളിച്ചാല്‍ കമ്പനി പണം ഇങ്ങോട്ട് തരും 

ന്യൂദല്‍ഹി-പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്ലിന്റെ  ഏറ്റവും പുതിയ ഓഫറാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. വിളിക്കുന്ന വ്യക്തിക്ക് അങ്ങോട്ട് പൈസ നല്‍കുന്ന ഓഫര്‍ പുറത്തിറക്കിയാണ് ബിഎസ്എന്‍എല്‍ ഇപ്പോള്‍ താരമായിരിക്കുന്നത്. അഞ്ച് മിനിറ്റ് വോയിസ് കോള്‍ ചെയ്താല്‍ ഉപയോക്താവിന് 6 പൈസ ക്യാഷ്ബാക്കായി നല്‍കും. 
ബിഎസ്എന്‍എല്‍. ലാന്റ് ലൈന്‍ എഫ്ടിടിഎച്ച് ഉപയോക്താക്കള്‍ക്കായാണ് പുതിയ ഓഫര്‍ പരിചയപ്പെടുത്തിയിരിക്കുന്നത്. സ്വകാര്യ ടെലികോം കമ്പനിയായ ജിയോ കുറച്ച് നാളുകള്‍ക്ക് മുന്‍പ് സമാനമായ ഓഫറുമായി രംഗത്തെത്തിയിരുന്നു. ജിയോയുടെ കടന്നുവരവും ഓഫറുകളും ബിഎസ്എന്‍എല്‍ ഉള്‍പ്പടെയുള്ള ടെലികോം കമ്പനികള്‍ക്ക് നേരെ വന്‍ ഭീഷണിയാണ് ഉയര്‍ത്തിയത്. ഈ സാഹചര്യത്തില്‍ ബിഎസ്എന്‍എല്‍ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് പുതിയ ഓഫറുമായി കമ്പനി രംഗത്തെത്തിയത്. 
ഇതുകൂടാതെ, യുവാക്കളെ ആകര്‍ഷിക്കാനായി കൂടുതല്‍ ഓഫറുകള്‍ അവതരിപ്പിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
അതേസമയം ബിഎസ്എന്‍എല്‍ പുതുക്കി പണിയലിന് കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. ബിഎസ്എന്‍എല്‍ എംടിഎന്‍എല്‍ കമ്പനികളെ സംയോജിപ്പിക്കാനാനും പദ്ധതികള്‍ നടക്കുന്നുണ്ട്. ഈ കമ്പനിക്ക് 4ജി സ്‌പെക്ട്രം അനുവദിക്കാനുമാണ് നീക്കം. ഒപ്പം 29,937 കോടിയുടെ പുനരുദ്ധാരണ പാക്കേജും നടപ്പിലാക്കുവാന്‍ പദ്ധതിയുണ്ട്. 
ഇരു കമ്പനികളും ഒന്നിച്ചാല്‍ 38,000 കോടി ആസ്ഥിതിയുള്ള ടെലികോം കമ്പനി ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

Latest News