തെലുങ്ക് നടി ഗീതാഞ്ജലി രാമകൃഷ്ണ അന്തരിച്ചു 

ഹൈദരാബാദ്- തെലുങ്ക് നടി ഗീതാഞ്ജലി രാമകൃഷ്ണ (72) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. ആറ് ദശകങ്ങള്‍ ചലച്ചിത്ര രംഗത്ത് സജീവമായിരുന്നു. ഭര്‍ത്താവ് തെലുങ്ക് നടനായ രാമകൃഷ്ണന്‍ 18 വര്‍ഷം മുമ്പ് നിര്യാതനായി. ഏക മകന്‍ അദിഥ് ശ്രീനിവാസനും നടനാണ്. ഹിന്ദിയിലും മറ്റു തെന്നിന്ത്യന്‍ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. 1961ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായ സീതാരാമ കല്യാണമാണ് ഗീതാഞ്ജലിയുടെ ആദ്യ ചിത്രം.. കാട്ടുമല്ലിക (1966), സ്വപ്നങ്ങള്‍ (1970), മധുവിധു (1970) എന്നിവയാണ് ഗീതാഞ്ജലി അഭിനയിച്ച മലയാള ചിത്രങ്ങള്‍. 

Latest News