മുംബൈ-ബോളിവുഡിലും സാന്നിധ്യം അറിയിച്ചു കഴിഞ്ഞ ദുല്‍ഖര്‍ സല്‍മാന്‍ അവിടെയും ചുരുങ്ങിയ സമയം കൊണ്ട് താരമായിക്കഴിഞ്ഞു. ഇപ്പോഴിതാ സാക്ഷാല്‍ അമിതാഭ് ബച്ചന്റെ കുടുംബത്തിന്റെ അതിഥിയായും ദുല്‍ഖര്‍ മാറിയിരിക്കുന്നു. അമിതാഭ് ബച്ചനും കുടുംബവും സംഘടിപ്പിച്ച ദീപാവലി ആഘോഷത്തില്‍ അതിഥികളായി ദുല്‍ഖര്‍ സല്‍മാനും ഭാര്യ അമല്‍ സൂഫിയയും നില്‍ക്കുന്നതും ബോളിവുഡ് സിനിമാപ്രവര്‍ത്തകര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുന്നതുമായ ചിത്രങ്ങള്‍ ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു.
മുംബൈയില്‍ ജൂഹൂ ബീച്ചിനരികിലെ തന്റെ വീടായ ജല്‍സയില്‍ വച്ചായിരുന്നു അമിതാഭ് ബച്ചന്‍ പാര്‍ട്ടി സംഘടിപ്പിച്ചത്. പാര്‍ട്ടിയില്‍ ഷാരൂഖ് ഖാന്‍, കജോള്‍, അക്ഷയ് കുമാര്‍, ഷാഹിദ് കപൂര്‍, കരീന കപൂര്‍, അനുഷ്‌ക, സാറാ അലി ഖാന്‍, കത്രീന കൈഫ്, ടൈഗര്‍ ഷ്രോഫ്, ശക്തി കപൂര്‍, രാജ് കുമാര്‍ റാവു, ബിപാഷ ബസു തുടങ്ങി നിരവധി താരങ്ങള്‍ കുടുംബസമേതം പങ്കെടുത്തു. ദുല്‍ഖര്‍ നായകനായി അഭിനയിച്ച ബോളിവുഡ് ചിത്രം സോയ ഫാക്ടര്‍ അടുത്തിടെ തിയേറ്ററുകളില്‍ എത്തിയിരുന്നു. സ്‌പോര്‍ട് ഡ്രാമയായി ഒരുക്കിയ ചിത്രത്തില്‍ സോനം കപൂറായിരുന്നു നായിക.