തൃശൂര്‍- ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് നടി മഞ്ജു വാരിയര്‍ നല്‍കിയ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ വിളിച്ചുവരുത്താന്‍ ഇന്ന് നോട്ടീസയക്കും. തിങ്കളാഴ്ച നോട്ടീസ് നല്‍കാന്‍ പോലീസ് തീരുമാനിച്ചിരുന്നെങ്കിലും തൃശൂര്‍ ഡി.സി.ആര്‍.ബി. അംഗം മരിച്ചതിനാല്‍ മാറ്റിവെക്കുകയായിരുന്നു.
മഞ്ജുവിന്റെ മൊഴിയെടുത്ത അന്വേഷണസംഘം യോഗം ചേര്‍ന്ന് പരാതിയും കൈമാറിയ തെളിവുകളും വിലയിരുത്തി. ഗുരുതര ആരോപണങ്ങളാണ് മഞ്ജു വാരിയര്‍ ശ്രീകുമാര്‍ മേനോനെതിരേ ഉന്നയിച്ചിരിക്കുന്നത്. ഭീഷണിപ്പെടുത്തിയടക്കമുളഅള വാട്‌സാപ്പ് സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളും നടി അന്വേഷണ സംഘത്തിനു കൈമാറിയിരുന്നു.