ഗര്‍ഭ ധാരണം കൂടി, സ്‌കൂള്‍ കുട്ടികള്‍ക്ക് കോണ്ടം നല്‍കണം

ന്യൂയോര്‍ക്ക്-അമേരിക്കയിലെ ഒരു സ്‌കൂളില്‍ നടന്ന മീറ്റിംഗില്‍ ചര്‍ച്ച ചെയ്ത വിഷയമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ച വിഷയം. ഹൈസ്‌കൂള്‍ വിദ്യര്‍ത്ഥികള്‍ക്ക് കോണ്ടം, ഗര്‍ഭനിരോധന മരുന്നുകള്‍ എന്നിവ ലഭ്യമാകുന്നതിനെ കുറിച്ചായിരുന്നു സ്‌കൂള്‍ അധികൃതരുടെ ചര്‍ച്ച. 
അമേരിക്കയില്‍ ലിന്നിലെ ക്ലാസിക്കല്‍ ഹൈസ്‌കൂളില്‍ നടന്ന ചര്‍ച്ചയില്‍ ഇതിനായി ഇവര്‍ വോട്ടുകളും ശേഖരിച്ചു. 
രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ലിന്നില്‍ കൗമാരക്കാരിലെ ഗര്‍ഭധാരണം ഉയര്‍ന്നു വരികയാണെന്നും അത് വളരെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണെന്നും സ്‌കൂള്‍ കമ്മിറ്റി അംഗമായ ജാരെഡ് നിക്കോള്‍സണ്‍ പറഞ്ഞു. ലിന്നിലെ സ്‌കൂളുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ലിന്‍ കമ്മ്യൂണിറ്റി സെന്ററിന്റെ  നിര്‍ദേശ പ്രകാരമാണ് സ്‌കൂള്‍ അധികൃതരുടെ നടപടി. കഴിഞ്ഞ വര്‍ഷം 57 ഗര്‍ഭധാരണമാണ് സ്‌കൂളില്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും അതില്‍ എട്ടെണ്ണം രണ്ടാം തവണയുണ്ടായ ഗര്‍ഭധാരണമായിരുന്നുവെന്നും മറ്റൊരു കമ്മിറ്റിയംഗമായ മൈക്കള്‍ സറ്റെര്‍വൈറ്റ് പറയുന്നു. ഇവയെല്ലാം തന്നെ പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികളായിരുന്നുവെന്നും 
ഗര്‍ഭനിരോധന ഉറകളും മരുന്നുകളും നിലവിലുള്ള സ്‌കൂളുകളില്‍ ഗര്‍ഭധാരണ നിരക്ക് കുറവുള്ളതായും അദ്ദേഹം പറഞ്ഞു. ലോക്കല്‍ ആശുപത്രികളില്‍ മാതാപിതാക്കളുമായി പോകാന്‍ മടിക്കുന്ന കുട്ടികളെ സഹായിക്കാന്‍ ഇതിലും മികച്ച മറ്റൊരു മാര്‍ഗമില്ലെന്നാണ് സ്‌കൂള്‍ അധികാരി ഗിയന്ന പെരെദിന പറയുന്നത്. നവംബര്‍ 14ന് നടക്കുന്ന സ്‌കൂള്‍ കമ്മിറ്റി യോഗത്തില്‍ മാതാപിതാക്കള്‍ക്ക് ഈ നിര്‍ദ്ദേശത്തെക്കുറിച്ച് അഭിപ്രായം പ്രകടിപ്പിക്കാവുന്നതാണ്. 

Latest News