അലിഗഡ്-വിവാഹം കഴിക്കാന്‍ വിസമ്മതിച്ച കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് പത്തൊമ്പതുകാരി അലിഗഡിലെ ജീവന്‍ഗഡ് മേഖലയിലാണ് സംഭവം. യുവാവിന്റെ ബന്ധുക്കളുടെ പരാതിയില്‍ പെണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു.
മകനുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നെന്നും എന്നാല്‍ കുറച്ചു നാളുകള്‍ക്ക് മുമ്പ് ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും പിന്നീട്ഇവര് തമ്മില്‍ സംസാരിക്കാറില്ലായിരുന്നുവെന്നും യുവാവിന്റെ അമ്മ പറഞ്ഞു. വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ട് മകനെ പെണ്‍കുട്ടി നിരന്തരം ഫോണില്‍ വിളിച്ച് ശല്യം ചെയ്തിരുന്നതായും യുവാവിന്റെ അമ്മ പരാതിയില്‍ പറയുന്നു.വീടിന് സമീപത്തെ കടയുടെ മുന്നില്‍ വച്ച് പെണ്‍കുട്ടി മകന് മുഖത്തേക്ക് ആസിഡ് ഒഴിച്ചതെന്നും യുവാവിന്റെ അമ്മ പറഞ്ഞു.
കയ്യിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ആക്രമിച്ചതെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്കി. ആക്രമണത്തില്‍ യുവാവിന്റെ കണ്ണിന് സാരമായ പരിക്കേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.