മുംബൈ-ഇന്ത്യയില്‍ 100 കോടി രൂപ ശമ്പളം ലഭിക്കുന്ന 9 പേര്‍. ആദായ നികുതി വകുപ്പ് കണക്ക് പുറത്തുവിട്ടിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 100 കോടിയിലധികം ശമ്പളം നേടിയ ഒമ്പത് പേര്‍ മാത്രമാണ് ഇന്ത്യയില്‍ ഉള്ളത്. ആര്‍ക്കും 500 കോടിയിലധികം ശമ്പളം ലഭിക്കാത്തതിനാല്‍ 500 കോടി രൂപ ശമ്പള ക്ലബ് ഒഴിഞ്ഞു കിടക്കുകയാണ്. ഒരു കോടി ശമ്പളം നികുതിദായകരുടെ ഡാറ്റ കണക്കിലെടുക്കുകയാണെങ്കില്‍, ഇന്ത്യയില്‍ 50,000 ല്‍ താഴെ ആളുകള്‍ക്കാണ് വാര്‍ഷിക ശമ്പളം ഒരു കോടി രൂപ ലഭിക്കുന്നത്. നികുതിദായകര്‍ സമര്‍പ്പിച്ച ആദായനികുതി റിട്ടേണുകളില്‍ (ഐടിആര്‍) നിന്നുള്ള വിവരങ്ങളാണ് ആദായനികുതി വകുപ്പ് വിശകലനം ചെയ്തത്.