ന്യൂദല്‍ഹി- യുഎസ് കുറ്റാന്വേഷണ ഏജന്‍സിയായ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (എഫ്.ബി.ഐ) പ്രസിദ്ധീകരിച്ച പിടികിട്ടാപുള്ളികളുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഗുജറാത്തി യുവാവ് ഭദ്രേശ് കുമാര്‍ പട്ടേലിനെ നാലു വര്‍ഷമായിട്ടും പിടികൂടാനായില്ല. എഫ്.ഐ.ഐ മോസ്റ്റ് വാന്റഡ് പട്ടികയില്‍ പത്തില്‍ ഒരാളാണ് ഭദ്രേശ്. യുഎസില്‍ വച്ച് സ്വന്തം ഭാര്യയെ കൊലപ്പെടുത്തു മുങ്ങിയതാണ് ഇയാള്‍. ഭദ്രേശിനു വേണ്ടി ഇന്ത്യയും അമേരിക്കയും തിരച്ചില്‍ തുടരുകയാണെന്നാണ് റിപോര്‍ട്ട്. അഹമദാബാദിലെ വിരംഗം സ്വദേശിയാണ് ഭദ്രേശ്. ക്രൂരനായ കൊലയാളി എന്നും വലിയ അപകടകാരിയെന്നുമാണ് എഫ്.ബി.ഐ ഭദ്രേശിനെ വിശേഷിപ്പിക്കുന്നത്. ഇദ്ദേഹത്തെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം ഡോളര്‍ ഇനാമും എഫ്ബിഐ പ്രഖ്യാപിച്ചിട്ടുണ്ട്.
അടിക്കടി പുതുക്കിക്കൊണ്ടിരിക്കുന്ന പട്ടികയാണ് ഈ മോസ്റ്റ് വാന്റഡ് കുറ്റവാളി പ്ട്ടിക. ഈ പട്ടികയില്‍ ആദ്യ പ്ത്തില്‍ ഉള്‍പ്പെടുന്നവര്‍ മാറിക്കൊണ്ടിരിക്കും. ഈ പട്ടികയില്‍ 2017ലാണ് ഭദ്രേശിന്റെ പേര് ആദ്യമായി ഉള്‍പ്പെട്ടത്.
മേരിലാന്‍ഡിലെ ഡന്‍കിന്‍ ഡൊനട്ട്സ് സ്റ്റോറില്‍ രാത്രി ഷിഫ്റ്റില്‍ ജോലിക്കാരായിരുന്നു 24കാരനായ ഭദ്രേശും ഭാര്യ 21കാരിയായ പാലകും. 2015 ഈ സ്റ്റോറിനുള്ളില്‍ വച്ചാണ് പാലകിനെ ഭദ്രേശ് കുത്തിക്കൊലപ്പെടുത്തിയത്. സ്റ്റോറിലെ കിച്ചനിലേക്ക് ഇരുവരും നടന്നു പോകുന്നതും തിരിച്ച് ഭദ്രേശ് മാത്രം വരുന്നതും സ്റ്റോറിലെ സിസിടിവിയില്‍ കണ്ടിരുന്നു. പാലകിന്റെ ഭാര്യയെ തൊട്ടടുത്ത ദിവസം മാരകമായി കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കൊലനടത്തിയ ശേഷം തൊട്ടടുത്തു തന്നെയുള്ള താമസ സ്ഥലത്തേക്ക് നടന്നു പോയി വീട്ടില്‍ നിന്ന് അത്യാവശ്യം സാധനങ്ങളെടുത്ത് ഭദ്രേശ് ഒരു ടാക്സി വിളിച്ച് നെവാര്‍ക് വിമാനത്താളത്തിന്റെ ദിശയിലേക്കു പോയതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. രാത്രി നെവാര്ക്കില ഒരു ഹോട്ടലില്‍ തങ്ങിയതായും കണ്ടെത്തി. പിന്നീട് ഇയാളെ കുറിച്ച് ഒരുവിവരവും ഇന്നുവരെ ലഭിച്ചിട്ടില്ല.