ഭോപാല്‍- മധ്യപ്രദേശിലെ റോഡുകള്‍ ഇപ്പോള്‍ ബി.ജെ.പി നേതാവ്
കൈലാഷ് വിജയ് വര്‍ഗീയയുടെ മുഖം പോലെയാണെന്നും, അത് ഹേമ മാലിനിയുടെ കവിള്‍ത്തടം പോലെയാക്കുമെന്നും പ്രസ്താവിച്ച് സംസ്ഥാന മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി സി ശര്‍മ്മ.പൊതുമരാമത്ത് മന്ത്രി സജ്ജന്‍ വര്‍മ്മയോടൊപ്പം ഹബിബ്ഗന്ജ് സന്ദര്‍ശിക്കവെയായിരുന്നു മന്ത്രിയുടെ പ്രസ്താവന.
'വാഷിംഗ്ടണിലേതുപോലെയാണ് മധ്യപ്രദേശിലെ റോഡുകള്‍ നിര്‍മ്മിച്ചത്. ഇവിടുത്തെ റോഡുകള്‍ക്ക് എന്താണ് സംഭവിച്ചത്? കാലവര്‍ഷത്തിന് ശേഷം റോഡുകളില്‍ മുഴുവന്‍ കുണ്ടും കുഴിയുമാണ്', ശര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു.
'നിലവില്‍, റോഡുകള്‍ മുഴുവന്‍ ചിക്കന്‍പോക്സ് വന്നതുപോലെയാണ്. ഇപ്പോഴത്തെ റോഡുകള്‍ കൈലാഷ് വിജയ് വര്‍ഗീയയുടെ മുഖംപോലെയാണ്. ഈ റോഡുകളിലെ അറ്റകുറ്റ പണികള്‍ 15 ദിവസത്തിനകം പൂര്‍ത്തിയാക്കും. വളരെ പെട്ടന്നുതന്നെ സംസ്ഥനത്തെ റോഡുകള്‍ ഹേമാ മാലിനിയുടെ കവിള്‍ത്തടം പോലെയാക്കും', ശര്‍മ്മ പറഞ്ഞു.
2017ല്‍ അമേരിക്ക സന്ദര്‍ശിക്കവേ ശിവരാജ് സിംഗ് ചൗഹാന് നടത്തിയ പരാമര്‍ശമാണ് മന്ത്രി ഓര്‍മ്മപ്പെടുത്തിയത്. ശിവരാജ് സിംഗ് ചൗഹാന് അമേരിക്കയിലെ റോഡുകളേക്കാള്‍ നല്ലതാണ് മധ്യപ്രദേശിലേതെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, ഇതിന്റെ പേരില്‍ കടുത്ത വിമര്‍ശനമാണ് ചൗഹാന് കോണ്‍ഗ്രസില്‍നിന്നും നേരിട്ടത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലാലു പ്രസാദ് യാദവ് നടത്തിയ പരാമര്‍ശത്തെ ഓര്‍മ്മപ്പെടുത്തു0വിധ0 മന്ത്രി നടത്തിയ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്.