ഖൊരക്പുര്- ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. പ്രാദേശിക ഹിന്ദി ദിനപത്രത്തില്‍ ജോലി ചെയ്യുകയായിരുന്ന രാധേശ്യാം ശര്‍മ്മയെയാണ് അജ്ഞാതര്‍ കൊലപ്പെടുത്തിയത്.
ഖുശിനഗര്‍ സ്വദേശിയാണ് ഇയാള്‍. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ശര്‍മ്മയെ ദുബൗലിക്ക് സമീപം ഒരു സംഘം ആളുകള്‍ തടഞ്ഞുനിര്‍ത്തി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.