നോര്‍ത്ത് കരോലിന- അമേരിക്കയിലെ നോര്‍ത്ത് കരോലിനയിലെ സര്‍ഫ് സിറ്റിയില്‍ വസ്ത്രങ്ങള്‍ അലക്കുന്നതിന് അഞ്ച് ദിവസത്തേക്ക് വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍. വിലക്കേര്‍പ്പെടുത്തിയതോടെ ജനം പ്രതിസന്ധിയിലായിരിക്കുകയാണ്.
വെള്ളത്തില്‍ ഇരുമ്പിന്റെ അംശം അധികമായി കണ്ടെത്തിയതോടെയാണ് വസ്ത്രങ്ങള്‍ അലക്കുന്നതിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്. അഞ്ച് ദിവസത്തേക്കാണ് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്. ഒക്ടോബര്‍ 11 വരെയാണ് വിലക്ക്. ഇന്ന് വിലക്കിന്റെ നാലാം ദിവസമാണ്.പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ വെള്ളത്തിലെ ഇരുമ്പിന്റെ അശം വേഗത്തില്‍ സാധാരണ നിലയിലാക്കാനുള്ള ശ്രമത്തിലാണ്. ഇരുമ്പിന്റെ അംശം കൂടുതലുള്ള ജലത്തില്‍ വസ്ത്രങ്ങള്‍ അലക്കിയാല്‍ കേടുവരാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ ഈ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. അതേസമയം ഈ വെള്ളം കുടിക്കാനും കുളിക്കാനും ഭക്ഷണം പാകം ചെയ്യാനും ഉപയോഗിക്കുന്നതില്‍ കുഴപ്പമില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.