അമ്പത് വർഷം പിന്നിടുന്ന ഗോവ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്ക് ഇത്തവണ അഞ്ച് മലയാള ചിത്രങ്ങൾ. സംവിധായകൻ പ്രിയദർശനാണ് മേളയിലെ ഫീച്ചർ ഫിലിം വിഭാഗം ജൂറി ചെയർമാൻ. ഫീച്ചർ, നോൺ ഫീച്ചർ വിഭാഗങ്ങളിലായാണ് മലയാള സിനിമകൾ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട്, മനു അശോകന്റെ ഉയരെ, ടി.കെ. രാജീവ് കുമാറിന്റെ കോളാമ്പി എന്നീ ചിത്രങ്ങൾ ഫീച്ചർ ഫിലിം വിഭാഗത്തിൽ മത്സരിക്കും. സുവർണ ജൂബിലി എഡിഷനായ ഇത്തവണത്തെ മേളയിൽ 76 രാജ്യങ്ങളിൽ നിന്നുള്ള ഇരുനൂറിലധികം ചിത്രങ്ങളാണ് എത്തുന്നത്. നവംബർ 20 മുതൽ 28 വരെയാണ് മേള.