Sorry, you need to enable JavaScript to visit this website.

കുറ്റം ചെയ്തവര്‍ രക്ഷപ്പെടില്ല- കെ. സുരേന്ദ്രന്‍

തിരുവനന്തപുരം- നരേന്ദ്ര മോഡിയും അമിത്ഷായും നയിക്കുന്ന പാര്‍ട്ടിയില്‍ ഒരു തരത്തിലുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ലെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. കുറ്റം ചെയ്തവരാരും രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും പാര്‍ട്ടിയെ വിശ്വസിക്കുന്നവര്‍ നിരാശപ്പെടേണ്ടി വരില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മെഡിക്കല്‍ കോഴയില്‍ ആരോപണവിധേയനായ ആര്‍.എസ്. വിനോദിനെ പാര്‍ട്ടി പുറത്താക്കിയതിന് ശേഷമാണ് കെ.സുരേന്ദ്രന്റെ പ്രതികരണം. 
മെഡിക്കല്‍ കോഴ വിവാദമായതോടെ ഇന്ന് ആലപ്പുഴയില്‍ ചേരാനിരുന്ന ബി.ജെ.പി കോര്‍ കമ്മിറ്റി യോഗം മാറ്റിവെച്ചിരിക്കയാണ്. സംസ്ഥാന കമ്മിറ്റി യോഗം നാളെ തിരുവനന്തപുരത്ത് നടക്കും. ഇന്ന് കോര്‍ കമ്മിറ്റിയും നാളെ സംസ്ഥാന കമ്മിറ്റിയും ആലപ്പുഴയില്‍ ചേരുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് അസുഖമായതിനാലാണ് യോഗം മാറ്റിയതെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കുന്ന വിശദീകരണം.
മെഡിക്കല്‍ കോഴ ആരോപണത്തെ തുടര്‍ന്ന് സംസ്ഥാന ബി.ജെ.പിയില്‍ ചേരിപ്പോര് രൂക്ഷമാകുകയാണ്. അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ത്തിയത് എം.ടി.രമേശിനെ ലക്ഷ്യം വെച്ചാണെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും ഒരു വിഭാഗം ആവശ്യപ്പട്ടിരുന്നു.
ഇക്കാര്യം കോര്‍ കമ്മിറ്റിയില്‍ ഉന്നയിക്കാനിരിക്കുമ്പോഴാണ്  രാത്രി വൈകി കോര്‍ കമ്മിറ്റി യോഗം മാറ്റിയത്.  ആരോപണ വിധേയനായ സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍.എസ്.വിനോദിനെ പാര്‍ട്ടി ഇന്നലെ പുറത്താക്കിയിരുന്നു. അതിനിടെ കോഴ ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി.

 

Latest News