Sorry, you need to enable JavaScript to visit this website.

ആംബുലന്‍സില്‍ ഇന്ധനം തീര്‍ന്നു; ഗര്‍ഭിണി മരിച്ചു

ഭുവനേശ്വര്‍- ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് വഴിയില്‍ കുടുങ്ങിയ ആംബുലന്‍സില്‍ ഗര്‍ഭിണി മരിച്ചു. ഒഡീഷയിലെ ബാരിപടയിലാണ് സംഭവം. ചിത്തരഞ്ജന്‍ മുണ്ഡെയുടെ ഭാര്യ തുള്‍സി മുണ്ഡയാണ് മരിച്ചത്.
പ്രസവ വേദനയെ തുടര്‍ന്ന് പ്രദേശത്തെ ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ച ഇവരെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
പണ്ഡിറ്റ് രഘുനാഥ് മുര്‍മു മെഡിക്കല്‍ കോളേജ് ആശുപത്രിയിലെക്ക് മാറ്റുന്നതിനിടെയാണ് ആംബുലന്‍സ് വഴിയില്‍ കുടുങ്ങിയത്. മുക്കാല്‍ മണിക്കൂറിനുശേഷം മറ്റൊരു ആംബുലന്‍സ് എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.

 

Latest News