Sorry, you need to enable JavaScript to visit this website.

കുടകിലെ ഹണിട്രാപ്പ്: കോളജ്  വിദ്യാര്‍ഥിനിയുള്‍പ്പെടെ ആറുപേര്‍ പിടിയില്‍

വീരാജ്‌പേട്ട-പ്രവാസിയായ യുവാവിനെ പെണ്‍കെണിയില്‍ കുടുക്കി പണം തട്ടിയ കേസില്‍ ബിരുദ വിദ്യാര്‍ഥിനിയായ പതിനെട്ടുകാരി ഉള്‍പ്പെടെ ആറുപേര്‍ പിടിയില്‍. നാലുപേര്‍ ഒളിവിലാണ്. കുടക് എരുമാട് സ്വദേശികളായ മുഹമ്മദ് അസറുദീന്‍ (24), അബൂബക്കര്‍ സിദ്ദീഖ് (34), അസൈനാര്‍ (27), ഇര്‍ഷാദ് അലി (27), എറണാകുളത്തെ കടയില്‍ ജോലി ചെയ്യുന്ന എ.എ സമീര്‍ (21), മടിക്കേരിയിലെ വനിത കോളജില്‍ ബിരുദ വിദ്യാര്‍ഥിനിയായ സുഹൈല ബീവി (18) എന്നിവരാണ് കുടക് ജില്ലാ ക്രൈംബ്രാഞ്ചിന്റെ വലയിലായത്. 
ഗള്‍ഫില്‍ നിന്നും ലീവിനു നാട്ടില്‍ എത്തിയ എരുമാട് സ്വദേശിയെ സുഹൃത്ത് അസൈനാര്‍ വീട് നിര്‍മാണ ആവശ്യത്തിനുള്ള സാധനങ്ങള്‍ വാങ്ങാന്‍ പോയപ്പോള്‍ തെറ്റിദ്ദരിപ്പിച്ച് കുശാല്‍ നഗറിലെ ഹോട്ടലില്‍ മുറിയെടുപ്പിക്കുകയും ഭീഷണിപ്പെടുത്തി യുവതിയുടെ കൂടെനിര്‍ത്തി ഫോട്ടോ എടുക്കുകയുമായിരുന്നു. ശേഷം മാധ്യമ പ്രവര്‍ത്തകര്‍ എന്ന വ്യാജേന എത്തിയ മറ്റു പ്രതികള്‍ ചാനലുകളിലും പത്രങ്ങളിലും വരാതിരിക്കാന്‍ പണം ആവശ്യപ്പെടുകയായിരുന്നു. മൂന്നു ലക്ഷത്തോളം രൂപ കൈപ്പറ്റി തുടര്‍ന്നും  പണം ആവശ്യപ്പെട്ടപ്പോള്‍ യുവാവ് പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. 
തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. 

Latest News