അഹമദാബാദ്- നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഗര്‍ബ, ഡാണ്ഡിയ നൃത്ത വേദികളില്‍ ഹിന്ദുക്കളല്ലാത്തവര്‍ പ്രവേശിക്കുന്നത് തടയാന്‍ ഓരോരുത്തരുടേയും ആധാര്‍ കാര്‍ഡ് പരിശോധിക്കണമെന്ന് സംഘാടകര്‍ക്ക് തീവ്രഹിന്ദുത്വ സംഘടനയായ ബജ്‌റംഗ് ദള്‍ മുന്നറിയിപ്പു നല്‍കി. പ്രവേശന കവാടങ്ങളില്‍ ആധാര്‍ പരിശോധന നിര്‍ബന്ധമാക്കാനും ബൗണ്‍സര്‍മാരായി ഹിന്ദുക്കള്‍ അല്ലാത്തവരെ നിയമിക്കരുതെന്നും ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നവരോട് ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്- ബജ്‌റംഗ് ദള്‍ മീഡിയാ കണ്‍വീനര്‍ എസ് കൈലാശ് പറഞ്ഞു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഹിന്ദുക്കളല്ലാത്ത ആളുകള്‍ ഈ ഉല്‍സവപ്പറമ്പുകളിലെത്തുന്നതും ഈ ഉല്‍സവങ്ങളുടെ ദൈവീകത മാനിക്കാതെ പെരുമാറുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഗര്‍ബയില്‍ പങ്കെടുക്കുന്ന സ്ത്രീകളോട് ഇവര്‍ മോശമായി പെരുമാറുകയും തടയാനെത്തുന്നവരെ കയ്യേറ്റം ചെയ്യുകയും ചെയ്യുന്നുണ്ട്- കൈലാശ് പറയുന്നു. കയ്യാങ്കളി തടയാനായി നൃത്ത വേദികളില്‍ സുരക്ഷയ്ക്കായി നിയോഗിക്കുന്ന മല്ലന്‍മാരായ ബൗണ്‍സര്‍മാരും ഹിന്ദുക്കള്‍ തന്നെയായിരിക്കണമെന്നും ബജ്‌റംഗ് ദള്‍ ആവശ്യപ്പെടുന്നുണ്ട്.
ഗര്‍ബ, ഡാന്‍ഡിയ വേദികളില്‍ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ഉണ്ടാകും. അഹിന്ദുക്കളെ കണ്ടെത്തിയാല്‍ പിടികൂടും. ഇതു ഒരു പക്ഷേ ഉല്‍സവ നടത്തിപ്പിനെ മൊത്തത്തില്‍ ബാധിച്ചേക്കാമെന്നും കൈലാശ് മുന്നറിയിപ്പ് നല്‍കുന്നു.