Sorry, you need to enable JavaScript to visit this website.

ആണവ ഭീഷണി മുഴക്കി; ഇംറാന്‍ ഖാനെതിരെ ബിഹാര്‍ കോടതിയില്‍ ഹരജി

പട്‌ന- ഇന്ത്യക്കെതിരെ ആണവ ഭീഷണി മുഴക്കിയെന്നാരോപിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാനെതിരെ ബിഹാറിലെ മുസഫര്‍പുര്‍ കോടതിയില്‍ ഹരജി. അഭിഭാഷകനായ സുധീര്‍ കുമാര്‍ ഓജയാണ് പാക് പ്രധാനമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്.
യു.എന്‍ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തില്‍ ഇംറാന്‍ ഖാന്‍ ഇന്ത്യക്കെതിരെ ആക്ഷേപകരമായ പ്രസ്താവനകള്‍ നടത്തുകയും ആണവ യുദ്ധഭീഷണി മുഴക്കുകയും ചെയ്തുവെന്ന് ഹരജിയില്‍ ആരോപിക്കുന്നു. ഈ സാഹചര്യത്തില്‍ ഇംറാന്‍ ഖാനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി നിര്‍ദ്ദേശം നല്‍കണമെന്നാണ് അഭിഭാഷകന്റെ ആവശ്യം.
കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയ നടപടിക്ക് പിന്നാലെ ഇംറാന്‍ ഖാന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഒരു വിഭാഗം ജനങ്ങളെ പ്രകോപിപ്പിക്കുന്നതും സമൂഹത്തില്‍ അപസ്വരമുണ്ടാക്കാന്‍ ഇടയാക്കുന്നതുമാണെന്ന് ഹരജിയില്‍ പറയുന്നു.

 

Latest News