Sorry, you need to enable JavaScript to visit this website.

ഇംറാന്‍ ഖാനെതിരെ രൂക്ഷ വിമര്‍ശവുമായി ഇന്ത്യ; 130 ഭീകരരെ സംരക്ഷിക്കുന്നു

ന്യൂയോര്‍ക്ക്- ഉസാമ ബിന്‍ലാദിനെ പിന്തുണച്ചിരുന്ന പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ ഭീകരര്‍ക്ക് സംരക്ഷണം നല്‍കുകയാണെന്ന് ഇന്ത്യ ആരോപിച്ചു. യു.എന്‍ പട്ടികയിലുള്ള 130 ഭീകരര്‍ പാക്കിസ്ഥാന്‍ മണ്ണിലില്ലെന്ന് ഉറപ്പ് നല്‍കാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന് സാധിക്കുമോയെന്ന് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയും ഫസ്റ്റ് സെക്രട്ടറിയുമായ വിദിഷ മൈത്ര ചോദിച്ചു. പൊതുസഭയില്‍ ഇംറാന്‍ ഖാന്‍ നടത്തിയ പ്രസംഗത്തിനെതിരെ രൂക്ഷ വിമര്‍ശമാണ് അവര്‍ ഉന്നയിച്ചത്.
കശ്മീരില്‍ വികസന പ്രവര്‍ത്തനങ്ങളുമായി ഇന്ത്യ മുന്നോട്ട് പോവുകയാണെന്ന്് മൈത്ര പറഞ്ഞു. ആണവ ഭീഷണി മുഴക്കിയ ഇംറാന്‍ ഖാന്റെ നടപടി രാഷ്ട്രനേതാവിന് ചേര്‍ന്നതല്ലെന്നും അവര്‍ പറഞ്ഞു.

 

Latest News