Sorry, you need to enable JavaScript to visit this website.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയും മന്ത്രിമാരേയും കിടപ്പറയിലെത്തിച്ചത് മക്കളുടെ പ്രായമുള്ള വിദ്യാര്‍ഥിനികള്‍

ഇന്‍ഡോര്‍- മധ്യപ്രദേശില്‍ ഉദ്യോഗസ്ഥരേയും മന്ത്രിമാരേയും വലയിലാക്കാന്‍ പ്രധാനമായും ഉപയോഗിച്ചിരുന്നത് കോളേജ് വിദ്യര്‍ഥിനികളെയാണെന്ന് ഹണിട്രാപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശ്വേതാ ജയിന്‍ പ്രത്യേക അന്വേഷണ സംഘത്തോട് സമ്മതിച്ചു. ഇടത്തരം കുടുംബങ്ങളിലെ രണ്ട് ഡസന്‍ കോളേജ് വിദ്യാര്‍ഥിനികളെ ഉദ്യോഗസ്ഥരയേും മന്ത്രിമാരേയും പാട്ടിലാക്കാന്‍ ഉപയോഗിച്ചുവെന്നാണ് വെളിപ്പെടുത്തല്‍.
മധ്യപ്രദേശിലെ 12 ഉന്നത ഉദ്യോഗസ്ഥരും എട്ട് മുന്‍ മന്ത്രിമാരുമാണ് വിവാദത്തിലായിരിക്കുന്നത്. വി.ഐ.പികളെ സ്വാധീനിക്കുക വഴി കോടികളുടെ സര്‍ക്കാര്‍ കരാറുകള്‍ നേടുകയായിരുന്നു പ്രധാന ലക്ഷ്യമെന്നും ശ്വേത സമ്മതിച്ചു. ഇങ്ങനെ ലഭിക്കുന്ന കരാറുകള്‍ ശ്വതാ ജെയിനും സഹായി ആരതി ദയാലും കമ്മീഷന്‍ ഈടാക്കിയാണ് പ്രശസ്തമായ കമ്പനികള്‍ക്ക് നല്‍കിയിരുന്നത്. ആകര്‍ഷകമായ സര്‍ക്കാര്‍ കരാറുകള്‍ നേടുന്നതിനു പുറമെ, ഐ.എ.എസ്, ഐ.പി.എസ് ഓഫീസര്‍മാരുടെ നിയമനവും തരപ്പെടുത്തി  നല്‍കിയിരുന്നു.
ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരമാണ് കോളേജ് വിദ്യാര്‍ഥിനികളെ പരിചയപ്പെടുത്തുകയും പിന്നീട് അവരെ അച്ഛന്മാരുടെ പ്രായമുള്ളവരുടെ കിടപ്പറകളിലെത്തിക്കുകയും ചെയ്തിരുന്നത്.
കേളേജ് പ്രവേശനത്തിനായി ശ്വേതയെ സമീപിച്ച വിദ്യാര്‍ഥിനി മോണിക്ക യാദവിനോടൊപ്പവും പ്രത്യേക അന്വേഷണ സംഘം ശ്വേതാ ജയിനെ ചോദ്യം ചെയ്തു. പ്രശസ്തമായ സ്ഥാപനത്തില്‍ പ്രവേശനത്തിനു വേണ്ടിയാണ് മധ്യപ്രദേശ് സര്‍ക്കാരിലെ ഉന്നതരുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ടിരുന്ന ശ്വേതയെ സമീപിച്ചിരുന്നതെന്ന് വിദ്യാര്‍ഥിനി പറഞ്ഞു.
തന്റെ സ്വാധീനം ബോധ്യപ്പെടുത്താനായി ശ്വേത മോണിക്കയെ  ഭോപ്പാലിലെ സെക്രട്ടേറിയറ്റിലേക്ക് കൊണ്ടുപോകുകയും സെക്രട്ടറി തലത്തിലുള്ള മുന്ന് ഐ.എ.എസ് ഉദ്യോഗസ്ഥരെ പരിചയപ്പെടുത്തുകയും ചെയ്തു.  ഇന്‍ഡോറിനും ഭോപ്പാലിനുമിടയില്‍ യാത്ര ചെയ്യാന്‍  ഒരു ഓഡി കാറും ശ്വേത മോണിക്കക്ക് തരപ്പെടുത്തിയിരുന്നു.
ശ്വേതയുടെ നിര്‍ബന്ധത്തിനു വഴങ്ങാന്‍ വിസമ്മതിച്ച മോണിക്ക തുടക്കത്തില്‍ നരസിംഹഗഢിലെ മാതാപിതാക്കളുടെ സമീപത്തേക്ക്  മടങ്ങിയിരുന്നതായും മുതിര്‍ന്ന എസ്.ഐ.ടി ഉദ്യോഗസ്ഥന്‍ പറഞ്ഞു. തുടര്‍ന്ന് ശ്വേതയുടെ സഹായി ആരതി ദയാല്‍ മോണിക്കയുടെ വീട്ടിലെത്തി മകളെ ഭോപ്പാലിലേക്ക് അയച്ചാല്‍  വിദ്യാഭ്യാസച്ചെലവ് മുഴുവന്‍ സന്നദ്ധ സംഘടന വഹിക്കുമെന്ന് പിതാവ് ഹിരാലാലിനെ അറിയിച്ചു. തുടര്‍ന്നാണ് ആരോഗ്യസ്ഥിതി മോശമായിരുന്ന ഹിരാലാല്‍  18 വയസ്സായ മകളെ ആരതിയോടൊപ്പം ഭോപ്പാലിലേക്ക് പോകാന്‍ അനുവദിച്ചത്.
ഒരു ഉദ്യോഗസ്ഥ മേധാവിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരുന്ന ശ്വേതയുടെ എം.എം.എസ് ആരതി തന്നെ  കാണിച്ചതായി എസ.്‌ഐ.ടിക്ക് നല്‍കിയ മൊഴിയില്‍ മോണിക്ക പറഞ്ഞു. ഉയരങ്ങളിലെത്താന്‍ ഇതെല്ലാം ചെയ്യണമെന്നാണ് ആരതി മോണിക്കയോട് പറഞ്ഞിരുന്നത്.
എന്‍.ജി.ഒയുടെ പേരിലും താഴ്ന്ന, മധ്യവര്‍ഗ കുടുംബങ്ങളിലെ പെണ്‍മക്കള്‍ക്ക് ജോലി വാഗ്ദാനം ചെയ്തുമാണ് ആരതിയും ശ്വേതയും കോളേജ് വിദ്യാര്‍ഥിനികളെ വശീകരിച്ചിരുന്നത്. പിന്നീട് അവരെ ഹണിട്രപ്പ് റാക്കറ്റ് ഉപയോഗപ്പെടുത്തിയെന്നും എസ്.ഐ.ടി അന്വേഷണം വെളിപ്പെടുത്തുന്നു.
ഓഗസ്റ്റ് 30 ന് ആരതിയും സഹായിയായ രൂപയും ആഡംബര കാറില്‍ ഇന്‍ഡോറിലെത്തിച്ചെന്നും തുടര്‍ന്ന് ലക്ഷ്വറി ഹോട്ടലില്‍ താമസിപ്പിച്ചുവെന്നും   മോണിക്ക  പറഞ്ഞു. അടുത്ത ദിവസം വൈകുന്നേരം 60 കാരനായ സര്‍ക്കാര്‍ എഞ്ചിനീയര്‍ ഹര്‍ഭജന്‍ സിംഗിനെ പരിചയപ്പെടുത്തി. അന്നു രാത്രി തനിക്ക് ഹര്‍ഭജനടോപ്പം കഴിയേണ്ടി വന്നുവെന്നും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും  മോണിക്ക പറഞ്ഞു. ഹര്‍ഭജനോടൊപ്പം കിടപ്പറ പങ്കിട്ടത് വിഡിയോയില്‍ ആരതി വിഡിയോയില്‍  പകര്‍ത്തിയിരുന്നു. ഈ വീഡിയോ കാണിച്ച്  ശ്വേത ഹര്‍ഭജന്‍ സിംഗിനോട് മൂന്ന് കോടി രൂപ ആവശ്യപ്പെട്ടു. മാതാപിതാക്കളോട് പറഞ്ഞാല്‍ അശ്ലീല വീഡിയോ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുമെന്ന് പറഞ്ഞ് തന്നെ ഭീഷണിപ്പെടുത്തിയതായും  മോണിക്ക വെളിപ്പെടുത്തി.
ശ്വേതയും ആരതിയും കോളേജ് പെണ്‍കുട്ടികളെ കണ്ടെത്തിയ ശേഷം അവരെ ഫാഷന്‍ ജീവിതം നയിക്കാന്‍ പ്രേരിപ്പിക്കുകയും ക്രമേണ ഹണി ട്രാപ്പിലേക്ക് തള്ളിവിടുകയുമാണ് ശ്വേതയും ആരതിയും ചെയ്തിരുന്നതെന്ന്  ഇന്‍ഡോറിലെ പ്രഥമ വനിതാ എസ്.എസ്.പിയും പ്രത്യേക അന്വേഷണസംഘത്തിലെ  പ്രധാന അംഗവുമായ രുചി വര്‍ധന്‍ സിംഗ് പറഞ്ഞു.
പെണ്‍കുട്ടികളെ പഞ്ചനക്ഷത്ര സംസ്‌കാരത്തിന്റെ ഗ്ലാമറും ആഡംബരവും കാണിച്ചാണ് വശീകരിച്ചിരുന്നത്. പിന്നീട് രാഷ്ട്രീയക്കാരേയും ഉദ്യോഗസ്ഥരേയും വശീകരിക്കുന്നതിന് വന്‍തുക നല്‍കി. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയടക്കമുള്ളവരെ കെണിയില്‍ വീഴ്ത്തിയ ശ്വേതയും സംഘവും ഇതിനായി  40 ലേറെ അഭിസാരികമാരേയും ഉപയോഗിച്ചിരുന്നതായും പ്രത്യേക അന്വേഷണ സംഘം പറയുന്നു.

 

Latest News