ലാഹോർ- തുർക്കി, മലേഷ്യ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ സഹായത്തോടെ ഇംഗ്ലീഷിൽ സമ്പൂർണ്ണ ഇസ്ലാമിക ടി.വി ചാനൽ തുടങ്ങുമെന്ന് പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ. ഇസ്ലാമിനെ സംബന്ധിച്ചുള്ള തെറ്റിദ്ധാരണകൾ തിരുത്തുന്നതിനും ഇസ്്ലാമോഫോബിയ അകറ്റുന്നതിനുമാണ് ഇതുവഴി ശ്രമമെന്ന് ഇംറാൻ ഖാൻ വ്യക്തമാക്കി. യുനൈറ്റഡ് നേഷൻസിന്റെ എഴുപത്തിനാലാമത് സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇംറാൻ ഖാൻ. ലോകത്തെ ഇസ്ലാമിക ചരിത്രം പഠിപ്പിക്കുന്നതിന് ഉതകുന്ന തരത്തിലുള്ള സിനിമകൾ ചാനൽ വഴി പ്രക്ഷേപണം ചെയ്യുമെന്നും ഇംറാൻ ഖാൻ വ്യക്തമാക്കി. തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഗാൻ, മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് എന്നിവരുമായി ഇക്കാര്യം ചർച്ച ചെയ്തെന്നും ചാനൽ തുടങ്ങാൻ തീരുമാനിച്ചുവെന്നും ഇംറാൻഖാൻ വ്യക്തമാക്കി.