ന്യൂയോര്‍ക്ക്- ദാരിദ്ര്യത്തിന്റെയും ഉപരോധത്തിന്റെയും ആയുധങ്ങള്‍ ഉപയോഗിച്ച് ഇറാനെ ദുരിതത്തിലാക്കാന്‍ ശ്രമിക്കുന്ന ശത്രുക്കളുമായി ചര്‍ച്ചക്കില്ലെന്ന് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി. സമ്മര്‍ദത്തിലാക്കിയുള്ള ചര്‍ച്ചക്കില്ലെന്ന് അദ്ദേഹം യു.എന്‍ പൊതുസഭയില്‍ പറഞ്ഞു.
സാമ്പത്തിക ഭീകരതയെ പ്രതിരോധിച്ചതായി അവകാശപ്പെട്ട അദ്ദേഹം 2015 ലെ ആണവ കരാറിനപ്പുറം ഒരു കരാര്‍ വേണമെങ്കില്‍ അമേരിക്ക കൂടുതല്‍ നല്‍കേണ്ടിവരും. നിലവിലുള്ള ആണവ കരാറിനോടുള്ള യു.എസ് സര്‍ക്കാരിന്റെ സമീപനം യു.എന്‍ രക്ഷാ സമിതിയുടെ 2231 പ്രമേയത്തിലെ വ്യവസ്ഥകളെ മാത്രമല്ല, ലോകത്തെ എല്ലാ രാജ്യങ്ങളുടെയും രാഷ്ട്രീയ, സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ പരമാധികാരത്തെ കൂടി ലംഘിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.