ന്യൂദല്‍ഹി- ഈ വര്‍ഷത്തെ ദാദാ സാഹബ് ഫാല്‍ക്കെ അവാര്‍ഡ് മെഗാ സ്റ്റാര്‍ അമിതാഭ് ബച്ചന്. ഇന്ത്യന്‍ ചലച്ചിത്ര രംഗത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.
കേന്ദ്ര വാര്‍ത്തവിനിമയ കാര്യമന്ത്രി പ്രകാശ് ജാവദേക്കറാണ് പുരസ്‌കാര വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഏകകണ്ഠമായാണ് ബച്ചനെ തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
നലു തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച 76കാരനായ ബച്ചന് നേരത്തെ പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു.
1969ല്‍ പുറത്തിറങ്ങിയ സാത്ത് ഹിന്ദുസ്ഥാനിയിലൂടെയായിരുന്നു ബച്ചന്റെ അരങ്ങേറ്റം. നടി ജയബാദുരിയാണ് ബച്ചന്റെ ഭാര്യ. മക്കള്‍- ശ്വേത നന്ദ, നടന്‍ അഭിഷേക് ബച്ചന്‍. നടി ഐശ്വര്യ റായിയാണ് മരുമകള്‍.