മുംബൈ- മഹാരാഷ്ട്രയില്‍ ഒരുലക്ഷം രൂപയുടെ സവാള മോഷണം പോയി. നാസികിലെ കര്‍ഷകനാണ് പോലീസില്‍ പരാതി നല്‍കിയത്. അന്വേഷണം ഗുജറാത്തിലേക്ക് എത്തിയിരിക്കുകയാണ്. ഉള്ളിവില കിലോയ്ക്ക് 80 രൂപ വരെ എത്തിയിരിക്കെയാണ് മോഷണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ സംഭരണ കേന്ദ്രങ്ങള്‍ക്ക് പ്രത്യേക സുരക്ഷ ഒരുക്കിയിരിക്കുകയാണ് കര്‍ഷകര്‍. വില പിടിച്ചുനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഫലംകാണാത്തതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് ഉയരുന്നത്. കര്‍ഷകനായ രാഹുല്‍ ബിജിറാവു പഗാര് ആണ് പോലീസില്‍ പരാതി നല്‍കിയത്. ഇദ്ദേഹത്തിന്റെ സംഭരണ കേന്ദ്രത്തില്‍ നിന്ന് 25 ടണ്‍ വലിയ ഉള്ളി കാണാതായി. കല്വാണിലെ കേന്ദ്രത്തില്‍ 117 പ്ലാസ്റ്റിക് ചാക്കുകളില്‍ സൂക്ഷിച്ചിരുന്നതായിരുന്നു സവാള. ഇതിനിടെ പട്നയില്‍ എട്ട് ലക്ഷത്തിന്റെ ഉള്ളിയും മോഷ്ടിക്കപ്പെട്ടു.