ന്യൂദല്‍ഹി-സമൂഹ മാധ്യമങ്ങളുടെ ദുരുപയോഗം തടയുന്നതിന് കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് സുപ്രീംകോടതി. സോഷ്യല്‍ മീഡിയ വഴിയുള്ള വ്യക്തിഹത്യക്കെതിരെ കേന്ദ്രം മാര്‍ഗരേഖ കൊണ്ടുവരണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
നയപരമായ തീരുമാനങ്ങളെടുക്കേണ്ടതും നിയമം ഉണ്ടാക്കേണ്ടതുമൊക്കെ കേന്ദ്രസര്‍ക്കാരാണ്. ഇതില്‍ സുപ്രീംകോടതിക്കോ ഹൈക്കോടതികള്‍ക്കോ എന്തെങ്കിലും ചെയ്യാനാവില്ല. മൂന്നാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നും കോടതി വ്യക്തമാക്കി.ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം.