കൊച്ചി- ഏഷ്യാനെറ്റിലെ പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെയാണ് ബഷീര്‍ ബഷി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായത്. രണ്ട് വിവാഹം കഴിച്ച ബഷീറിനെതിരെ വിമര്‍ശനങ്ങളും ഏറെയാണ്. ബഷീറിന്റെ വീട്ടില്‍ കലഹമാണെന്നും മറ്റുമുള്ള ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ വിമര്‍ശകരുടെ വായടപ്പിച്ചിരിക്കുകയാണ് താരം. 'കുടുംബത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ല. സന്തോഷത്തോടെയാണ് ഞങ്ങള്‍ ജീവിക്കുന്നത്. മതപരമായ കാര്യങ്ങളും ആചാരങ്ങളും ബഹുമാനിക്കുന്നവരാണ് എല്ലാവരും. രണ്ടു വീടുകളിലായാണ് ഭാര്യമാരുടെ താമസം. എന്നാല്‍ പ്രധാനപ്പെട്ട ചടങ്ങുകളിലെല്ലാം ഇരുവരും ഒരുമിച്ചാണ് എത്താറുള്ളതെന്നും' ബഷീര്‍ ബഷി പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. സുഹാന, മഷൂര എന്നിവരാണ് ബഷീറിന്റെ ഭാര്യമാര്‍.