ന്യൂദല്‍ഹി- ദലിതുകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുംനേരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ച് സംസാരിക്കാന്‍ അനുവദിക്കുന്നില്ലെങ്കില്‍ രാജ്യസഭാംഗത്വം രാജിവെക്കുമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതിയുടെ മുന്നറിയിപ്പ്. ചോദ്യം ഉന്നയിക്കാനല്ലാതെ മുഴുപ്രസംഗം അനുവദിക്കാനാവില്ലെന്ന് ചെയറിലുണ്ടായിരുന്ന പി.ജെ. കുര്യന്‍ വ്യക്തമാക്കിയപ്പോഴാണ് മായാവതി ഇക്കാര്യം പറഞ്ഞത്.
ശഹറന്‍പൂരിലെ ദലിത് സംഘര്‍ഷം രാജ്യസഭ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു മായാവതിയുടെ ഭീഷണി.
രാജ്യത്ത് ബി.ജെ.പി വര്‍ഗീയത വളര്‍ത്തുകയാണ്. ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ രാജ്യത്തെമ്പാടും അതിക്രമങ്ങള്‍ വര്‍ധിച്ചു. ഗോരക്ഷയുടെ പേരിലും അക്രമങ്ങള്‍ വര്‍ധിച്ചു. കേന്ദ്രസര്‍ക്കാര്‍ ഇത്തരം കാര്യങ്ങളിലൊന്നും പ്രതികരിക്കുന്നില്ല- അവര്‍ പറഞ്ഞു.
ഇക്കാര്യങ്ങള്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ രാജിവെക്കുമെന്ന് പറഞ്ഞുകൊണ്ടാണ് മായാവതി സഭ വിട്ടത്. സഭയെ അവഹേളിച്ചതിന് മായാവതി മാപ്പ് പറയണമെന്ന് കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി ആവശ്യപ്പെട്ടു.