കൊച്ചി- ഒരു ഹിന്ദുവിന് പോലും ഇന്ത്യയിൽനിന്ന് പോകേണ്ടി വരില്ലെന്ന് ആർ.എസ്.എസ് നേതാവ് മോഹൻ ഭാഗവത്. മറ്റു രാജ്യങ്ങളിൽനിന്ന് പീഡനമനുഭവിച്ച ശേഷം ഇവിടെ എത്തിയ ഹിന്ദുക്കൾ ഇവിടെ തന്നെ ജീവിക്കുമെന്ന് മോഹൻ ഭാഗവത് വ്യക്തമാക്കി. അസമിൽ പൗരത്വ രജിസ്റ്ററിൽനിന്ന് ഹിന്ദുക്കളും ഒഴിവായതിനെ പറ്റി പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അസമിൽ ഓഗസ്റ്റ് 31ന് പുറത്തിറക്കിയ പൗരത്വ രജിസ്റ്ററിൽനിന്ന് പത്തൊൻപത് ലക്ഷം പേർ ഒഴിവായിരുന്നു. ഇതിൽ കൂടുതലും ഹിന്ദുക്കളായിരുന്നു. ആർ.എസ്.എസിന്റെ പോഷക സംഘടനകളുടെയും യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു ഭാഗവത്.