ഭോപ്പാല്‍- മധ്യപ്രദേശില്‍ രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും ബ്ലാക്ക് മെയില്‍ ചെയ്ത സംഭവത്തിലാണ് അഞ്ച് സ്ത്രീകളെയും ഒരു പുരുഷനെയും ആണ് മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്. സമൂഹത്തിലെ ഉന്നതരെ ഹണിട്രാപ്പില്‍പ്പെടുത്തി ബ്ലാക്ക് മെയിലിംഗിലൂടെ പണം തട്ടുന്ന സംഘമാണ് പിടിയിലായത്.
ഇന്‍ഡോറില്‍ വെച്ച് 5 സ്ത്രീകളെയും ഒരു പുരുഷനേയുമാണ് ഹണിട്രാപ്പ് കേസില്‍ മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ആര്‍തി ദയാല്‍(29), മോണിക്ക(18), ശ്വേതാ വിജയ് ജെയിന്(38), ശ്വേതാ സ്വപ്നിയാല്‍ ജെയിന് (48), ബര്‍ഖ സോണി( 34), ഓം പ്രകാശ് കോറി( 45) എന്നിവരാണ് അറസ്റ്റിലായത്. ഒളിക്യാമറകള്‍, കണക്കില്‍പ്പെടാത്ത പണം, മൊബൈല്‍ ഫോണുകള്‍, ആഡംബര വാഹനങ്ങള്‍ എന്നിവ ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. സംസ്ഥാനത്തെ പല പ്രമുഖരും ഇവരുടെ വലയില്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിലാസം മാറ്റും സമ്പന്നനായ ഒരു വ്യക്തിയെ ട്രാപ്പിലാക്കി ബ്ലാക്ക് മെയിലിലൂടെ പണം തട്ടിയാല്‍ ഉടന്‍ തന്നെ ഇവര്‍ മറ്റൊരു സ്ഥലത്തേയ്ക്ക് താമസം മാറും. സമ്പന്നര്‍ മാത്രം താമസിക്കുന്ന കോളനികളിലാകും വാടക വീടുകള്‍ സംഘടിപ്പിക്കുക. ഇന്‍ഡോറില്‍ നിന്നും അറസ്റ്റിലായ തട്ടിപ്പ സംഘം മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലായിരുന്നു നേരത്തെ താമസം. തിരക്കുള്ള നഗരമായതിനാല്‍ പൊതുജനങ്ങളുടെ ശ്രദ്ധയും ഇവര്‍ക്ക് മേല്‍ അധികം പതിയില്ല. സമ്പന്നര്‍ക്കിടയില്‍ ഹണിട്രാപ്പ് തട്ടിപ്പില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ ശ്വേത ജെയിന് എന്ന 48കാരി ഭോപ്പാലില്‍ സമ്പന്നര്‍ അതിവസിക്കുന്ന രിവിയേറ ടൗണിലായിരുന്നു താമസം. ബിജെപി എംഎല്‍എയും മുന്‍ മന്ത്രിയുമായ ബിജേന്ദ്ര പ്രതാപ് സിംഗിന്റെ വീട്ടിലാണ് ശ്വേതാ ജെയിന് വാടകയ്ക്ക് താമസിച്ചിരുന്നതെന്നാണ് വിവരം. എന്നാല്‍ യുവതിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ബിജെപി എംഎല്‍എയുടെ വാദം.