മുംബൈ-മാരുതി സുസുകി വില വെട്ടിക്കുറച്ചു; ഒരു ലക്ഷം രൂപ വരെ കിഴിവ്. വാഹന വിപണി വീണ്ടും സജീവമാക്കാന്‍ മാരുതി സുസുകിയുടെ പുതിയ പ്രഖ്യാപനം. വില വെട്ടിക്കുറച്ച് ഉപഭോക്താക്കളെ ആകര്‍ഷിക്കുകയാണ് കമ്പനി. കാര്‍ വിലയില്‍ ഒരുലക്ഷം രൂപവരെ വില കുറച്ചിരിക്കുകയാണ് മാരുതി. വാഹനം വാങ്ങുന്നതിന് നല്‍കുന്ന വായ്പയുടെ പലിശനിരക്ക് കുറയ്ക്കാനും കമ്പനി ബാങ്കുകളോട് ആവശ്യപ്പെട്ടു. രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാണ കമ്പനിയാണ് മാരുതി സുസുകി. മുമ്പെങ്ങുമില്ലാത്ത വിധം പ്രതിസന്ധി നേരിടുകയാണ് കമ്പനി. ഒട്ടേറെ ജീവനക്കാരെ പിരിച്ചുവിട്ടും ചെലവ് കുറച്ചും പ്രതിസന്ധി മറികടക്കാന്‍ നീക്കം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജനങ്ങളെ ആകര്‍ഷിക്കാന്‍ വില വെട്ടിക്കുറയ്ക്കുന്നത്.
ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് കമ്പനി കഴിഞ്ഞ ഒരു വര്‍ഷമായി നേരിടുന്നത്. ഇനിയും പ്രതിസന്ധിയില്‍ നിന്ന് കരകയറിയില്ലെങ്കില്‍ വന്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുമെന്ന് കമ്പനി വൃത്തങ്ങള്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. വന്‍തോതില്‍ വില വെട്ടിക്കുറച്ചിരിക്കുകയാണ് മാരുതി. 40000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കമ്പനി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. ജനങ്ങളെ വാഹനം വാങ്ങാന്‍ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനിയുടെ നീക്കം.