മുംബൈ-ലൈംഗിക താത്പര്യങ്ങള്‍ക്കു വിധേയയാകാനുള്ള ആവശ്യവുമായി പലരും തന്നെ സമീപിച്ചിട്ടുണ്ടെന്ന് നടി സറീന്‍ ഖാന്‍. ഒരു അഭിമുഖത്തിനിടെയാണ് താരം സിനിമയില്‍ നിന്ന് നേരിട്ട ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിയത്.ഒരിക്കല്‍ ഒരു സംവിധായകന്‍ ഒരു ചുംബനരംഗം റിഹേഴ്‌സ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്തു തടസ്സമായി തോന്നിയാലും അതിനെയെല്ലാം പറത്തിക്കളയണമെന്ന് അയാള്‍ പിന്നെയും പിന്നെയും പറഞ്ഞുകൊണ്ടേയിരുന്നു. ഞാനന്ന് ഇന്റസ്ട്രിയില്‍ എത്തിയിട്ടേയുള്ളൂ. അപ്പോഴാണ് അയാള്‍ ഈ ആവശ്യവുമായി വരുന്നത്. ഞാനതപ്പോഴേ നിഷേധിച്ചുവെന്നും നടി പറഞ്ഞു.
സിനിമാ ചിത്രീകരണത്തിനിടെ ഉണ്ടായ മറ്റൊരു അനുഭവവും സറീന്‍ ഖാന്‍ വിവരിച്ചു. സുഹൃത്തായിരുന്ന ഒരാള്‍ സുഹൃത്ത് ബന്ധത്തിനുമപ്പുറം ഒരു ബന്ധത്തിലേക്ക് പോകാന്‍ എന്നെ നിര്‍ബന്ധിച്ചു. അങ്ങനെയെങ്കില്‍ കരിയറില്‍ ഒരുപാട് ഉയരങ്ങളിലെത്തിക്കാം എന്നായിരുന്നു അയാളുടെ വാഗ്ദാനം. അങ്ങനെ ജോലിയില്‍ തുടരാന്‍ താത്പര്യമില്ലെന്നും ഇപ്പോള്‍ തനിക്കു ലഭിക്കുന്ന അവസരങ്ങളില്‍ സംതൃപ്തയാണെന്നും സറീന്‍ ഖാന്‍ വ്യക്തമാക്കി.