ലഖ്നൗ- മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദിനെതിരെ ഉയര്‍ന്ന ലൈംഗികപീഡന കേസില്‍ 43 വിഡിയോകള്‍ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. ആരോപണം ഉന്നയിച്ച നിയമ വിദ്യാര്‍ഥിനിയുടെ പിതാവാണ് വിഡിയോകള്‍ ഒരു പെന്‍ െ്രെഡവിലാക്കി അന്വേഷണ സംഘത്തിനു നല്‍കിയത്.
ചിന്മയാനന്ദ് ഡയറക്ടറായ ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ എസ്.എസ് കോളേജ് വിദ്യാര്‍ഥിനിയാണ് രണ്ടാഴ്ച മുമ്പ് ചിന്മയാനന്ദിനെതിരെ ഫേസ് ബുക്ക് വിഡിയോ വഴ് ആരോപണം ഉന്നയിച്ചത്. തടര്‍ന്ന് കാണാതായ പെണ്‍കുട്ടിയെ രാജസ്ഥാനില്‍ സഹപാഠിയോടൊപ്പമാണ് കണ്ടെത്തിയത്. മകളുടെ തിരോധാനത്തിനു പിന്നില്‍ സ്വാമി ചിന്മയാനന്ദാണെന്ന ആരോപണവുമായി പിതാവ് രംഗത്തുവന്നതിനു പിന്നാലെയാണ് സുപ്രീംകോടതി വിഷയത്തില്‍ ഇടപെട്ടതും സംഭവം അന്വേഷിക്കാന്‍ എസ്.ഐ.ടി രൂപീകരിച്ച് ഉത്തരവിട്ടതും.
മകള്‍ക്ക് ഹോസ്റ്റലില്‍ പ്രത്യേക സൗകര്യങ്ങള്‍ അനുവദിച്ചാണ് കുടുക്കിയതെന്ന് പിതാവ് പറഞ്ഞു. ഇതുപ്രകാരം പ്രത്യേക കുളിമുറിയുണ്ടായിരുന്നു. കുളിമുറിയിലെ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പീഡനം തുടര്‍ന്നതോടെ മകള്‍ ഒളികാമറ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും ഇത്തരത്തില്‍ പകര്‍ത്തിയ വിഡിയോകളാണ് എസ്.ഐ.ടിക്ക് കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു.