Sorry, you need to enable JavaScript to visit this website.

ഉസാമ ബിന്‍ലാദിന്റെ മകന്‍ ഹംസ കൊല്ലപ്പെട്ടതായി അമേരിക്ക

വാഷിംഗ്ടണ്‍- അല്‍ ഖാഇദ നേതാവായിരുന്ന ഉസാമ ബിന്‍ ലാദിന്റെ മകന്‍ ഹംസ ബിന്‍ലാദിന്‍ യു.എസ് സൈനിക നടപടിയില്‍ കൊല്ലപ്പെട്ടതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്വിരീകരിച്ചു.
അഫ്ഗാന്‍, പാക്കിസ്ഥാന്‍ മേഖലയില്‍ അമേരിക്ക നടത്തിയ ഭീകരവാദ വിരുദ്ധ സൈനിക നീക്കത്തില്‍ അല്‍ഖാഇദയുടെ ഉന്നത അംഗവും ഉസാമ ബിന്‍ലാദിന്റെ മകനുമായ ഹംസ ബിന്‍ലാദിന്‍ കൊല്ലപ്പെട്ടതായി വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

അല്‍ ഖാഇദയുടെ ആസൂത്രണത്തിനു നേതൃത്വം നല്‍കിയിരുന്ന ഹംസ ബിന്‍ലാദിനാണ് വിവിധ ഭീകര സംഘടനകളുമായി ഇടപെട്ടിരുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.

അല്‍ഖാഇദയുടെ നേതൃശേഷിക്കുമാത്രമല്ല, അതിന്റെ ഭീകരതാ പദ്ധതികള്‍ക്കും കനത്ത നഷ്ടമാണ് ഹംസാ ബിന്‍ലാദിന്റെ മരണമെന്ന് യു.എസ് അധികൃതര്‍ വിലയിരുത്തുന്നു.

 

Latest News