ബെംഗളൂരു- മോഡി ഇസ്രൊയില്‍ കാലുകുത്തിയത് കൊണ്ടാണ് ചന്ദ്രയാന്‍ രണ്ട് ദൗത്യം തിരിച്ചടി നേരിട്ടതെന്ന് മുന്‍ കര്‍ണ്ണാടക മുഖ്യന്ത്രി എച്ച് ഡി കുമാരസ്വാമി. ഇസ്രൊയുടെ നേട്ടം സ്വന്തം പേരിലാക്കാനാണ് മോഡി ബെംഗളൂരുവിലെ കേന്ദ്രത്തിലെത്തിയതെന്നും താനാണ് പേടകം ചന്ദ്രനില്‍ ഇറക്കാന്‍ പോകുന്നത് എന്ന് ചിത്രീകരിക്കാനാണ് മോഡി ശ്രമിച്ചതെന്നും കുമാരസ്വാമി ആരോപിച്ചു. സെപ്റ്റംബര്‍ ഏഴിനായിരുന്നു ചന്ദ്രയാന്‍ രണ്ട് വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തേണ്ടിയിരുന്നത്. എന്നാല്‍ ചന്ദ്രനില്‍ നിന്ന് 2.1 കിലോമീറ്റര്‍ അകലെ വരെ മുന്‍നിശ്ചയിച്ച പദ്ധതി പ്രകാരം സഞ്ചരിച്ച ലാന്‍ഡറുമായി പിന്നീട് ബന്ധം നഷ്ടപ്പെടുകയായിരുന്നു. സോഫ്റ്റ് ലാന്‍ഡിംഗിന് സാക്ഷ്യം വഹിക്കാന്‍ പ്രധാനമന്ത്രിയും ബെംഗളൂരു പീനയിലെ ഇസ്ട്രാക് കേന്ദ്രത്തിലെത്തിയിരുന്നു.