ഛണ്ഡീഗഢ്- സഹപ്രവര്‍ത്തകനായ ബിജെപി നേതാവിനെ നേര്‍ക്ക് മഴു വീശി തലവെട്ടുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തിയ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ വെട്ടിലായി. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഒരു റാലിക്കിടെ നേതാക്കള്‍ അണിനിരന്ന തുറന്ന വാഹനത്തിലായിരുന്നു ഖട്ടറിന്റെ പ്രകടനം. മഴു കയ്യിലേന്തി ഇതു കൊണ്ട് എങ്ങനെ ശത്രുക്കളെ നശിപ്പിക്കാമെന്നതിനെ കുറിച്ച് ഖട്ടര്‍ സംസാരിക്കുകയായിരുന്നു. ഇതിനിടെ കൂടെ ഉണ്ടായിരുന്നു ഒരു ബിജെപി നേതാവ് ഒരു കീരീടം ഖ്ട്ടറിനെ അണിയിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇതു ഖട്ടറിന് പിടിച്ചില്ല. കയ്യില്‍ മഴുവുമായി ഖട്ടര്‍ പിന്നോട്ട് തിരിച്ച് ആ ബിജെപി നേതാവിനു നേര്‍ക്ക് ആക്രാശിക്കുകയായിരുന്നു. 'എന്താണ് ചെയ്യുന്നത്? ഞാന്‍ നിന്റെ തലവെട്ടു, മാറി നില്‍ക്ക്' എന്നായിരുന്നു ആക്രോശം. ഇതോടെ ആ ബിജെപിനേതാവ് കൈക്കൂപ്പി ഖ്ട്ടറോട് മാപ്പപേക്ഷിക്കുന്ന രംഗവും വിഡിയോയിലുണ്ട്. പരസ്യമായി ഖട്ടര്‍ രോഷപ്രകടനം നടത്തുന്നത് ഇതാദ്യമല്ല. നേരത്തെ കര്‍ണലില്‍ കൂടെ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ഒരാളെ തട്ടിമാറ്റി ഖട്ടര്‍ രോഷം പ്രകടിപ്പിച്ചിരുന്നു.