ന്യൂദല്‍ഹി- മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡോ. പ്രമോദ് കുമാര്‍ മിശ്ര പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ചുമതലയേറ്റു. നൃപേന്ദ്ര മിശ്ര വിരമിച്ച ഒഴിവിലാണ് നിയമനം. 1972ലെ ഗുജറാത്ത് കേഡര്‍ ഓഫീസറായ മിശ്ര പ്രധാനമന്ത്രിയുടെ അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു. കൃഷി, സഹകരണ സെക്രട്ടറിയായും ഗുജറാത്ത് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാനായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ സസക്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സാമ്പത്തികശാസ്ത്ര, വികസന പഠനത്തില്‍ പിഎച്ച്ഡി നേടിയ മിശ്രയ്ക്ക് ദുരന്തനിവാരണ, ദുരന്തസാധ്യതാ ലഘൂകരണ രംഗത്തെ മികവിന് യുഎന്‍ പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്.
സ്ഥാനമൊഴിഞ്ഞ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര യുപി കേഡര്‍ ഓഫീസറാണ്. മുന്‍ ട്രായ് ചെയര്‍മാനും ടെലികോം സെക്രട്ടറിയുമായിരുന്നു അദ്ദേഹം.