ചിക്കന്‍ സാന്‍ഡ്‌വിച്ചിനെ പുകഴ്ത്തി; ജീവിത കാലം മുഴുവന്‍ സൗജന്യ ചിക്കന്‍

വാഷിംഗ്ടണ്‍- ചിക്കന്‍ സാന്‍ഡ്‌വിച്ചിനെ പുകഴ്ത്തിയുള്ള ട്വീറ്റ് വൈറലായതിനു പിന്നാലെ ഗായികക്ക് ജീവിത കാലം മുഴുവന്‍ സൗജന്യ ചിക്കന്‍ വാഗ്ദാനം ചെയ്ത് റെസ്റ്റോറന്റ് ഉടമകള്‍. രണ്ടാഴ്ച മുമ്പാണ് 24 കാരിയായ ബ്രി ഹാള്‍ കൊളംബിയ ഡിസ്ട്രിക്റ്റിലെ റോമിംഗ് റൂസ്റ്ററിലെ ചിക്കന്‍ സാന്‍ഡ്വിച്ചിനെ  പ്രശംസിച്ച് ട്വീറ്റ് ചെയ്തത്.  ഇത് വൈറലാവുകയും സാന്‍ഡ്‌വിച്ച് കച്ചവടം കുതിക്കുകയും ചെയ്തതോടെയാണ് ഉടമകളുടെ തീരുമാനം.
രാവും പകലും ഉപഭോക്താക്കളുടെ തിരക്കാണെന്ന് റോമിംഗ് റൂസ്റ്റര്‍ ഉടമകള്‍ പറഞ്ഞു. എത്യോപ്യന്‍ കുടിയേറ്റക്കാരന്റെ ഉടമസ്ഥതയിലുള്ള കുടുംബ ബിസിനസാണ് റോമിംഗ് റൂസ്റ്റര്‍.

 

Latest News