ന്യൂദല്‍ഹി- ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് സൈന്യം. ഭീകരാക്രമണത്തിന് നീക്കം പാക് പിന്തുണയോടെയാണ് നടക്കുന്നതെന്നും എന്തും നേരിടാന്‍ സൈന്യം സജ്ജമാണെന്നും ലഫ്. ജനറല്‍ സൈനി വ്യക്തമാക്കി. അതേസമയം, ഗുജറാത്തിലെ കച്ച് മേഖലയിലെ സര്ക്ക്രീക്കില് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബോട്ടുകള്‍ കണ്ടെത്തിയത് കൂടുതല്‍ ആശങ്ക പരത്തുകയാണ്.ജമ്മു കശ്മീരിലെ ഇന്ത്യന്‍ സൈന്യത്തിന്റെ മറ്റ് സുരക്ഷാ സേനയുടെയും ക്യാമ്പുകള്‍ക്ക് നേരെ ആക്രമണം നടത്താന്‍ പാക്കിസ്ഥാന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയായ ലഷ്കര്ഇതായ്ബ പദ്ധതിയിടുന്നതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഈയവസരത്തിലാണ് ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണ സാധ്യതയ്ക്കുള്ള മുന്നറിയിപ്പ് സൈന്യം നല്‍കിയിരിക്കുന്നത്.