ബംഗളുരു- കര്‍ണാടകയില്‍ മുതിര്‍ന്ന ഐഎഫ്എസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അവതാര്‍ സിംഗ് (52) എന്ന ഉദ്യോഗസ്ഥനാണ് ജീവനൊടുക്കിയത്.ബംഗളുരു യെലഹങ്കയിലെ മോണ്ടേ കാര്‍ലോ അപ്പാര്‍ട്ട്‌മെന്റില്‍ ഞായറാഴ്ചയാണ് അവതാറിനെ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കലശലായ പുറംവേദന അവതാറിനെ അലട്ടിയിരുന്നതായും ഇതാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നുമാണു പൊലീസ് പറയുന്നത്. കുടുംബാംഗങ്ങളും ഇത്തരത്തില്‍ തന്നെയാണ് സൂചന നല്‍കിയത്. അതേസമയം, പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്.