ലണ്ടന്‍- ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് എത്തിയ ആയിരക്കണക്കിനാളുകള്‍ വൃത്തികേടാക്കിയ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ പരിസരവും നടപ്പാതയും ഹൈക്കമ്മീഷണര്‍ രുചി ഗണശ്യാമിന്റെ നേതൃത്വത്തില്‍ കഴുകി വൃത്തിയാക്കി. ഇന്ത്യാ ഹൗസ് പരിസരത്തും നടപ്പാതയിലും എറിഞ്ഞുടച്ച മുട്ടകളുടെ കറകളാണ് മോപ്പും വൈപറും ഉപയോഗിച്ച് കഴക്കിക്കളഞ്ഞത്. 2,500ഓളം പ്രതിഷേധക്കാരാണ് കഴിഞ്ഞയാഴ്ച വന്‍ പ്രതിഷേധവും ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളുമായി ഇവിടെ എത്തിയത്. ഹൈക്കമ്മീഷന്‍ കെട്ടിടത്തിന്റെ ജാലക ചില്ലുകളും പ്രതിഷേധക്കാര്‍ എറിഞ്ഞുടച്ചിരുന്നു. ഈ സംഭവം ഇന്ത്യയും ബ്രിട്ടനും തമ്മില്‍ നയതന്ത്ര പ്രശ്‌നമാകുകയും ചെയ്തിരുന്നു.
നമ്മെ തടയാനോ ഭയപ്പെടുത്താനോ സാധ്യമല്ലെന്ന് കാണിക്കേണ്ടത്. ഇന്ത്യ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടുണ്ട്. ഈ ശുചീകരണ യജ്ഞവും ഇന്ത്യയുടെ ഔദ്യോഗിക പ്രതികരണത്തിന്റെ ഭാഗമാണ്- രുചി ഗണശ്യാം പറഞ്ഞു. ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ചരണ്‍ജീത് സിങും ഏതാനും ഇന്ത്യക്കാരും 'സ്വച്ഛ് ലണ്ടന്‍' യജ്ഞത്തില്‍ പങ്കെടുത്തു.