കൊച്ചി- 'തൃശൂര്‍ പൂരം' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ജയസൂര്യയ്ക്ക് പരിക്ക്. ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ നടന്‍ തലകറങ്ങി വീഴുകയായിരുന്നു. വീഴ്ച്ചയില്‍ ജയസൂര്യയുടെ തലയ്ക്ക് പരിക്കേറ്റു. ഉടന്‍ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നടനെ പ്രവേശിപ്പിപ്പിക്കുകയായിരുന്നു. ദിവസങ്ങളായി ചിത്രത്തിലെ സംഘട്ടന രംഗം ചിത്രീകരിക്കുകയായിരുന്നുവെന്നും അതുകൊണ്ട് തന്നെ ക്ഷീണമുണ്ടായിരുന്നുവെന്നും ജയസൂര്യ പറയുന്നു. വൈകുന്നേരത്തോടെ തലകറങ്ങി വീണു. ഇരുമ്പിന്റെ എന്തോ വസ്തുവിലാണ് തലയിടിച്ചത്. പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിച്ച് പരിശോധനകള്‍ നടത്തി. ഓണം കഴിഞ്ഞ് ബാക്കി ഭാഗങ്ങള്‍ ചിത്രീകരിക്കുമെന്നും ജയസൂര്യ വ്യക്തമാക്കി.
രാജേഷ് മോഹനന്‍ സംവിധാനം ചെയ്യുന്ന ചിത്രം വിജയ് ബാബുവാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് രതീഷ് വേഗയാണ്.
ഈ വര്‍ഷത്തെ തൃശൂര്‍ പൂരത്തിനിടെയാണ് ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന തൃശൂര്‍ പൂരം എന്ന ചിത്രം അനൗണ്‍സ് ചെയ്തത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മിക്കുന്നത്. തൃശൂര്‍ക്കാരുടെ ജീവിതവുമായി ബന്ധപ്പെട്ടാണ് ചിത്രം ഒരുക്കുന്നത്.