Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കൊതുകിനെ പിടിക്കാൻ മൈക്രോസോഫ്റ്റും 

കൊതുകു മുട്ടകൾ വിരിയിക്കാതെ തന്നെ പ്രജനന ശേഷിയില്ലാത്ത ആൺകൊതുകുകളെ ഉണ്ടാക്കാനും കാലിഫോർണിയ ആസ്ഥാനമായ കമ്പനി ശ്രമം നടത്തുകയാണ്. മൈക്രോസോഫ്റ്റ് ഉൾപ്പെടെയുള്ള സാങ്കേതിക കമ്പനികളുടെ പങ്കാളിത്തം പകർച്ചവ്യാധികൾ തടയാനുള്ള ശ്രമങ്ങൾക്ക് ഊർജം പകരുകയാണ്.

സിക ഉൾപ്പെടെ കൊതുകുകൾ പരത്തുന്ന മാരക രോഗങ്ങളുടെ വ്യാപനം തടയാൻ സഹായകമാകുന്ന സംവിധാനങ്ങളുമായി സാങ്കേതിക രാഗത്തെ അതികായന്മാരായ മൈക്രോസോഫ്റ്റ് രംഗത്ത്. മറ്റു സാങ്കേതിക കമ്പനികളും ഇതുപോലുള്ള സംഭാവനകളർപ്പിക്കാനുള്ള തയാറെടുപ്പിലാണ്. മൈക്രോസോഫ്റ്റ് വികസിപ്പിച്ച പുതിയ ടൂളുകൾ അമേരിക്കയിലെ പൊതു ആരോഗ്യ പ്രവർത്തകരോടൊപ്പം ചേർന്ന് പരീക്ഷിച്ചുവരികയാണെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. 
സിക വൈറസ് വഹിക്കുന്ന എയിഡിസ് ഏജിപ്തി കൊതുകുകളെ ഒറ്റപ്പെടുത്തി പിടികൂടാനുള്ള കെണിയാണ് മൈക്രോസോഫ്റ്റ് പരീക്ഷിക്കുന്നത്. പിന്നീട് ഇവയെ പഠനവിധേയമാക്കുന്ന കീടശാസ്ത്ര വിദഗ്ധർക്ക് മാരകരോഗങ്ങൾ പൊട്ടിപ്പുറപ്പെടുന്നത് പ്രവചിക്കാൻ സാധിക്കും. കൊതുകു മുട്ടകൾ വിരിയിക്കാതെ തന്നെ പ്രജനന ശേഷിയില്ലാത്ത ആൺകൊതുകുകളെ  ഉണ്ടാക്കാനും കാലിഫോർണിയ ആസ്ഥാനമായ കമ്പനി ശ്രമം നടത്തുകയാണ്.  മൈക്രോസോഫ്റ്റ് ഉൾപ്പെടെയുള്ള സാങ്കേതിക കമ്പനികളുടെ പങ്കാളിത്തം പകർച്ചവ്യാധികൾ തടയാനുള്ള ശ്രമങ്ങൾക്ക് ഊർജം പകരുകയാണെന്നും പുതിയ ആശയങ്ങളാണ് ലഭ്യമാകുന്നതെന്നും വിദഗ്ധർ പറയുന്നു. 
ജൈവശാസ്ത്ര മേഖലയിലെ പ്രശ്‌നങ്ങൾക്ക് കൂടി പരിഹാരം കണ്ടെത്താനുള്ള കമ്പനികളുടെ ശ്രമം സ്വാഗതാർഹവും പ്രതീക്ഷ നൽകുന്നതുമാണെന്ന് യൂനിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയയിലെ എന്റമോളജി അസോസിയേറ്റ് പ്രൊഫസർ ആനന്ദ്ശങ്കർ റേ പറഞ്ഞു.  ഗർഭിണികൾക്കും ഗർഭസ്ഥ ശിശുക്കൾക്കും മാരകമാണ് സിക വൈറസ്. ഗർഭിണിക്ക് അണുബാധയുണ്ടായാൽ അത് നവജാത ശിശുക്കളുടെ വൈകല്യങ്ങൾക്ക് കാരണമായിത്തീരും. വളരാത്ത ചെറിയ മസ്തിഷ്‌കമുണ്ടാകുന്ന മൈക്രോസിഫാലി പോലുള്ള രോഗങ്ങൾക്കാണ് സിക വൈറസ് കാരണമാകുന്നത്.  2015 ആദ്യത്തിലാണ് സിക പൊട്ടിപ്പുറപ്പെട്ടത്. പല രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്തുവെങ്കിലും ബ്രസീലിലായിരുന്നു ഏറ്റവും കൂടുതൽ. ഇവിടെ നൂറകണക്കിനു കുഞ്ഞുങ്ങളാണ് മസ്തിക വളർച്ച മുരടിച്ചുകൊണ്ട് ജനിച്ചത്. തുടർന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച അതീവ ജാഗ്രത പല രാജ്യങ്ങളിലും ഇപ്പോഴും തുടരുന്നു.  

Latest News