സാന്‍ഫ്രാന്‍സിസ്‌കോ- ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്ത് 42 ലക്ഷം ഫോളോവേഴ്സിന് വംശീയവും അശ്ലീലവുമായ ട്വീറ്റുകള്‍ അയച്ചു. അരമണിക്കൂര്‍ കഴിഞ്ഞാണ് ചില ട്വീറ്റുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തത്.
ഹിറ്റ്ലര്‍ നിരപരാധിയാണെന്നും ഡോര്‍സിയെ അശ്ലീലമായ പരാമര്‍ശിക്കുന്നതുമായ ട്വീറ്റുകളില്‍ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്തതിനെ വിമര്‍ശിക്കുന്നു.
സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്ന് ട്വിറ്റര്‍ അറിയിച്ചു. ഡോര്‍സിയുടെ അക്കൗണ്ടിന്റെ നിയന്ത്രണം കരസ്ഥമാക്കിയപ്പോള്‍ റിട്വീറ്റ് ചെയ്ത അക്കൗണ്ടുകല്‍ താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
വിദ്വേഷ ട്വീറ്റുകളും മറ്റും അനുവദിക്കാതെ സോഷ്യല്‍ മീഡിയ മെച്ചെപ്പടുത്തുമെന്ന് ട്വിറ്ററും ഡോര്‍സിയും വാഗ്ദാനം ചെയ്തതിനു പിന്നാലെയാണ് സൈബര്‍ ആക്രമണം.