ന്യൂയോർക്ക്- വിവിധ ഭാഗങ്ങളിൽ ഡോറിയന്‍ ചുഴലിക്കാറ്റ് വീശിയടിക്കുമെന്നുള്ള മുന്നറിയിപ്പിനെ തുടര്‍ന്ന് ഫ്ളോറിഡയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഗവര്‍ണര്‍ റോണ്‍ ഡി സാന്റിസാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അതേസമയം പ്യൂര്‍ട്ടോറിക്കോയില്‍ വീശിയടിച്ച ചുഴലിക്കാറ്റ് കാര്യമായ നാശനഷ്ടം ഉണ്ടാക്കിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. രണ്ടുദിവസത്തിനകം സൗത്ത് ഫ്ളോറിഡയ്ക്കും സൗത്ത് കരോളൈനയ്ക്കും മധ്യേ ചുഴലിക്കാറ്റ് എത്തുമെന്നാണു മുന്നറിയിപ്പ്.