ന്യൂദൽഹി- ഹെഡ്‌ഫോൺ വാങ്ങുന്നതിടെയുണ്ടായ തർക്കത്തത്തിനിടെ മദ്രസാധ്യാപകൻ അടിയേറ്റു മരിച്ചു. ഹെഡ്‌ഫോൺ വാങ്ങുന്നതിടെ കച്ചവടക്കാരുമായി വിലയിൽ തർക്കത്തിലേർപ്പെട്ടതിനെ തുടർന്നുണ്ടായ ആക്രമണത്തിൽ മദ്രസാധ്യാപകനായ മുഹമ്മദ് ഉവൈസ് (27) ആണ് മരിച്ചത്. കച്ചവടത്തിനിടെയുണ്ടായ തർക്കത്തിനിടെ സമീപ കച്ചവടക്കാരും ചേർന്നാണ് ആക്രമണം നടത്തിയത്. പഴയ ദൽഹിയിലെ റയിൽവേ സ്‌റ്റേഷനു സമീപത്തെ കച്ചവട കേന്ദ്രത്തിലാണ് സംഭവം. മൊബൈൽ ഹെഡ്‌ഫോൺ വാങ്ങുന്നതിനിടെ വിലയെ തുടർന്നാണ് തർക്കം ഉടലെടുത്തത്. വിലകുറച്ച് തരാനാവശ്യപ്പെടുന്നതിടെ സമീപ കച്ചവടക്കാർ യുവാവിന്റെ ചുറ്റും കൂടുകയും ആക്രമിക്കുകയുമായിരുന്നു. ഏകദേശം അര മണിക്കൂറോളം നീണ്ട ആക്രമണത്തെ തുടർന്ന് കുഴഞ്ഞു വീണ മുഹമ്മദ് ഉവൈസ് മരണപ്പെടുകയായിരുന്നു.
സംഭവത്തിൽ രണ്ടു പേരെ അറസ്റ്റു ചെയ്‌തെങ്കിലും മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു. എന്നാൽ, ആക്രമണത്തിൽ നിരവധി പേർ പങ്കാളികളായതായി കൊല്ലപ്പെട്ട ഉവൈസിന്റെ കുടുംബം ആരോപിച്ചു. മുഴുവൻ പ്രതികളെയും പിടികൂടണമെന്നാവശ്യപ്പെട്ടു കൊല്ലപ്പെട്ട യുവാവിന്റെ കുടുംബങ്ങൾ തൊട്ടടുത്ത ദിവസം പോലീസ് സ്‌റ്റേഷനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്‌തു. രണ്ടു പേരുമായി വിലയിൽ തർക്കിക്കുന്നതിടെയാണ് മരണത്തിലേക്ക് നയിക്കുന്ന നിലയിലേക്ക് ഇത് മാറിയതെന്നു നോർത്ത് പോലീസ് ഡെപ്യുട്ടി കമ്മീഷണർ ഹരേന്ദ്ര സിങ് പറഞ്ഞു.