Sorry, you need to enable JavaScript to visit this website.

മൂന്ന് മാസത്തിനകം കശ്മീരില്‍ അരലക്ഷം യുവാക്കള്‍ക്ക് ജോലി; പ്രഖ്യാപനവുമായി ഗവര്‍ണര്‍

വീട്ടു തടങ്കല്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് ഗുണം ചെയ്യുമെന്ന്

ശ്രീനഗര്‍- അടുത്ത മൂന്നു മാസത്തിനകം 50,000 യുവാക്കള്‍ക്ക് ജോലി നല്‍കുമെന്ന് ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യ പാല്‍ മാലിക്കിന്റെ പ്രഖ്യാപനം. ജമ്മു കശമീരിലെ ഏറ്റവും വലിയ റിക്രൂട്ട്‌മെന്റായിരിക്കും ഇതെന്നും അദ്ദേഹം ബുധനാഴ്ച വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥരും ഗവര്‍ണറോടൊപ്പം ഉണ്ടായിരുന്നു. കേന്ദ്രവും കശ്മീരിനു വേണ്ടി വലിയ പ്രഖ്യാപനങ്ങള്‍ നടത്താനിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിലെ ജനങ്ങളുടെ സ്വത്വവും സംസ്‌ക്കാരവും എന്തു വില കൊടുത്തും പരിരക്ഷിക്കും. സാധാരണക്കാരുടെ മരണങ്ങള്‍ തടയാനാണ് കശ്മീരില്‍ ഇപ്പോള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും മാലിക്ക് പറഞ്ഞു.

അതേസമയം കടുത്ത നിയന്ത്രണങ്ങള്‍ ഇപ്പോള്‍ തുടരുമെന്നും ഗവര്‍ണര്‍ വ്യക്തമായ സൂചന നല്‍കി. മൊബൈല്‍ ഫോണുകളും ഇന്റര്‍നെറ്റും ചൂഷണം ചെയ്യുന്നത് പാക്കിസ്ഥാനും തീവ്രവാദികളുമാണ്. ഇതുപയോഗിച്ച് അവര്‍ ആളെകൂട്ടുകയാണ്. അതു കൊണ്ട് ഇപ്പോള്‍ ഈ നിയന്ത്രണം നീക്കുകയില്ല. പത്തു ദിവസം കൂടി കാത്തിരിക്കണമെന്ന് അപേക്ഷിക്കുകയാണ്-ഗവര്‍ണര്‍ പറഞ്ഞു. 

രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിലാക്കിയതില്‍ ദുഖിക്കേണ്ടെന്നും അവര്‍ക്ക് അത് രാഷ്ട്രീയ ജീവിതത്തില്‍ ഗുണം ചെയ്യുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

Latest News