സ്‍മാർട്ട് മൊബൈൽ കമ്പനികളിലെ അതികായരായ സാംസങ് വിജയക്കുതിപ്പ് തുടരുകയാണ്. ഈ വർഷം രണ്ടാം പാദത്തിൽ വിറ്റഴിച്ചത് 75 മില്യൺ സ്‍മാർട്ട് ഫോണുകളാണ്. ഇതോടെ മുൻ വർഷത്തെ അപേക്ഷിച്ച് സാംസങ് ഷെയർ ഉയർച്ച 1.1 ശതമാനം ഉയരുകയും ചെയ്‌തു. തുടർച്ചയായ ആറ് പാദങ്ങളിൽ ഇടിവ് നേരിട്ടതിന് ശേഷമാണ് സാംസങ് വിജയം നേടുന്നത്. സാംസങ് ഗ്യാലക്‌സി ഫോണുകളിൽ എ സീരിസ് ഫോണുകളാണ് ചരിത്രം കുറിച്ച് മുന്നേറുന്നത്. ഏത് വിഭാഗം ഉപയോക്താക്കൾക്കും ആവശ്യമായ തലത്തിലുള്ള വിവിധ ഘടകങ്ങൾ ഉൾപ്പെടുത്തിയ എ സീരിസ് മുന്നറ്റം തുടരുകയാണ്. അതേസമയം, ആഗോള തലത്തിലെ സ്‍മാർട്ട് ഫോൺ വിൽപ്പനയിൽ 1.7 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിവിധ സ്‍മാർട്ട് ഫോൺ കമ്പനികൾ ഇക്കാലയളവിൽ ആകെ വിൽപ്പന നടത്തിയത് 368 മില്യൺ ഫോണുകളാണ്. അഞ്ചു പ്രമുഖ സ്‍മാർട്ട് ഫോൺ നിർമ്മാണ കമ്പനികളിൽ സാംസങിന് പുറമെ ഹ്യുവായി ആണ് മേന്നേറ്റമുണ്ടാക്കിയ മറ്റൊരു കമ്പനി. ഈ വർഷം രണ്ടാം പാദത്തിൽ ഹ്യുവായി വിൽപ്പന 16.5 ശതമാനവും സാംസങ് വിൽപ്പന 3.8 ശതമാനവുമാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
അതേസമയം, ഐ ഫോൺ വിൽപ്പന വര്ഷം തോറും കുറഞ്ഞു വരുന്നതായാണ് ട്രെൻഡുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം രണ്ടാം പാദത്തിലെ കണക്കുകൾ പ്രകാരം ഐ ഫോൺ ഇതിനകം വിറ്റഴിച്ചത് 38 മില്യൺ മൊബൈലുകളാണ്. സ്‍മാർട്ട് ഫോണുകൾ വിറ്റഴിക്കപ്പെടുന്ന പ്രധാനപ്പെട്ട അഞ്ചു രാജ്യങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ചൈന തന്നെയാണ്. ഈ വർഷം രണ്ടാം പാദത്തിൽ ചൈനയിൽ വിറ്റഴിച്ചത് 101 മില്യൺ സ്‍മാർട്ട് ഫോണുകളാണ്. മുൻ വർഷത്തേക്കാൾ 0.5 ശതാമാനം കൂടുതലാണിത്. ഇന്ത്യയിൽ 35.7 മില്യൺഫോണുകളാണ് വിറ്റഴിക്കപ്പെട്ടത്. എന്നാൽ, മുൻ വർഷത്തേക്കാൾ 2.3 ഇടിവാണ് ഇന്ത്യയിൽ രേഖപ്പെടുത്തിയത്. അതേസമയം, ആഗോള സ്‍മാർട്ട് ഫോൺ വിൽപ്പന ഈ വർഷം മുഴുവൻ ദുർബലമായിരിക്കുമെന്നാണ് കണക്കുകൾ.