ക്രമം തെറ്റിയുള്ള ആര്‍ത്തവം നിങ്ങളെ വല്ലാതെ വലയ്ക്കുന്നുണ്ടോ ? ക്രമരഹിതമായ ആര്‍ത്തവമുള്ളവരില്‍ ഗര്‍ഭധാരണ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനുള്ള ചില നിര്‍ശങ്ങള്‍:
1.സമീകൃതാഹാരം : പോഷകാഹാരവും മള്‍ട്ടി വൈറ്റമിന്‍ ഭക്ഷണക്രമവും വഴി ഒട്ടുമിക്ക വന്ധ്യതാ പ്രശ്‌നങ്ങളും പരിഹരിക്കാനാകും. എല്ലായ്‌പ്പോഴും സമീകൃത ആഹാരം തെരഞ്ഞെടുക്കുക. വിറ്റാമിനുകളും ഫോളിക് ആസിഡും ധാരാളം അടങ്ങിയ ഭക്ഷണം വേഗത്തിലുള്ള ഗര്‍ഭധാരണത്തിനു സഹായിക്കും.
കാബേജ്, വാഴപ്പഴം, സോയാബീന്‍, തക്കാളി ,െ്രെഡ ഫ്രൂട്ട്‌സ് തുടങ്ങിയവ ഇത്തരത്തിലുള്ള ആഹാരങ്ങളാണ്.
2. കൃത്യമായ വ്യായാമം: ക്രമമായ വ്യായാമം നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. ചെറിയ നടത്തം , യോഗ ,സൈക്ലിംഗ് പോലുള്ള വ്യായാമങ്ങള്‍ ക്രമരഹിത ആര്‍ത്തവത്തിനു കാരണമായ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കും.
3. ഉത്കണ്ഠ ഒഴിവാക്കൂ: ഉറക്കമില്ലായ്മ നിങ്ങളുടെ ആര്‍ത്തവത്തെ ക്രമരഹിതമാക്കും.നിങ്ങളുടെ വികാരങ്ങളുമായി നിങ്ങളുടെ ആര്‍ത്തവചക്രം ഏറെ ബന്ധപ്പെട്ടിരിക്കുന്നു.നിങ്ങളുടെ തൊഴില്‍ ഷിഫ്റ്റുകളും ജീവിതശൈലിയിലുണ്ടാകുന്ന മാറ്റങ്ങളും ആര്‍ത്തവത്തെ സ്വാധീനിക്കും.
4.ലൈംഗികത: ക്രമമായ ആര്‍ത്തവത്തിനു ശേഷമുള്ള ആറ് ദിവസങ്ങളില്‍ ഗര്‍ഭധാരണത്തിനുള്ള സാധ്യത കൂടുതലാണ്.
5.ഡോക്ടറെ കാണുക: മാസങ്ങള്‍ക്കു ശേഷവും നിങ്ങള്‍ക്ക് ഗര്‍ഭധാരണം സാധ്യമായില്ലെങ്കില്‍ നല്ലൊരു ഗൈനക്കോളജിസ്റ്റിനെ കാണുക.